ദോഹ: ഗൾഫാർ അൽ മിസ്നദ് ഗ്രൂപ്പ് കരാർ ഏറ്റെടുത്ത ഖലീഫ സ്റ്റേഡിയം എനർജി സെൻററിന് പുരസ്കാര ം. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെൻറിെൻറ (ഗോർഡ്) 3 നക്ഷത്ര ഗ്ലോബൽ സസ്റ ്റൈനബിലിറ്റി അസസ്മെൻറ് സിസ്റ്റം (ജിഎസ്എഎസ്) സർട്ടിഫിക്കേഷനാണ് ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ^പരിസ്ഥിതി സൗഹാർദ്ദ കെട്ടിടങ്ങൾ വിലയിരുത്തി നൽകുന്ന പുരസ്കാരമാണിത്. ഗോർഡ് സ്ഥാപക ചെയർമാൻ ഡോ. യൂസഫ് അൽ ഹോർ മുഖ്യകരാറുകാരായ ഗൾഫാർ അൽ മിസ്നദിന് സർട്ടിഫിക്കറ്റ് നൽകി.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തെ ശീതീകരിക്കുന്ന ഡിസ്ട്രിക്റ്റ് കൂളിങ് സംവിധാനമാണ്എനർജി സെൻറർ ഉപയോഗിക്കുന്നത്. നേരത്തേ 4.28 പോയിൻറുമായി സീർ സർട്ടിഫിക്കറ്റും എനർജി സെൻറർ നേടിയിരുന്നു. അൽ ഖോർ അൽ ബെയ്ത്ത് സ്റ്റേഡിയം എനർജി സെൻററിെൻറ നിർമാണവും ഗൾഫാർ അൽ മിസ്നദിനെയാണ് സർക്കാർ ഏൽപ്പിച്ചിട്ടുള്ളത്.
ഖത്തറിെൻറ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനായുള്ള പദ്ധതികളുമായി സഹകരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അവാർഡ് സ്വീകരിച്ച് ഗൾഫാർ അൽ മിസ്നദ് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് ജി. പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.