അലി ഗാനിം അൽ കുവാരി
Posted On
date_range Updated On
date_range ഏഷ്യൻ വോളിബാൾ കോൺഫെഡറേഷൻ: അലി ഗാനിം അൽ കുവാരി വൈസ് പ്രസിഡൻറ്
ദോഹ: ഏഷ്യൻ വോളിബാൾ കോൺഫെഡറേഷൻ (എ.വി.സി) വൈസ് പ്രസിഡൻറായി ഖത്തർ വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് അലി ഗാനിം അൽ കുവാരിയെ തെരഞ്ഞെടുത്തു.പശ്ചിമേഷ്യൻ വോളിബാൾ ഫെഡറേഷൻ പ്രസിഡൻറായി അൽ കുവാരിയെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് എ.വി.സി വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
രാജ്യാന്തര വോളിബാൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് ഓഫിസ് അംഗത്വവും അലി കുവാരിക്ക് ലഭിച്ചിട്ടുണ്ട്.വിഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ സോണൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറുമാരും എ.വി.സി അഡ്മിനിസ്േട്രഷൻ ബോർഡ് അംഗങ്ങളും പങ്കെടുത്തു.ഖത്തരി വോളിബാൾ അസോസിയേഷനിൽ പശ്ചിമേഷ്യൻ ഫെഡറേഷനിലുള്ള വിശ്വാസമാണ് ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പട്ടതിലൂടെ പ്രതിഫലിക്കുന്നതെന്ന് അലി ഗാനിം അൽ കുവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.