ഏഷ്യൻ യൂത്ത് ഹാൻഡ്ബാളിൽ ഖത്തറും സൗദിയും തമ്മിലെ മത്സരത്തിൽ നിന്ന്
Posted On
date_range Updated On
date_range ഏഷ്യൻ ഹാൻഡ്ബാൾ: ഖത്തറിന് തോൽവി
ദോഹ: ജോർഡനിലെ അമ്മാനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തറിന് തോൽവി. 2025 ലോക ചാമ്പ്യൻഷിപ് യോഗ്യതാ മത്സരം കൂടിയായ ടൂർണമെന്റിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ സൗദിയോടാണ് ഖത്തർ അണ്ടർ 17 ടീം തോറ്റത്.
സ്കോർ 26-43. ആദ്യ മത്സരത്തിൽ ഖത്തർ യു.എ.ഇയെ തോൽപിച്ചിരുന്നു. ഗ്രൂപ്പിൽ രണ്ട് കളിയും ജയിച്ച സൗദി നാല് പോയന്റുമായി മുന്നിലാണ്. ഗ്രൂപ്പിൽ നിന്നുള്ള ആദ്യ രണ്ട് ടീമുകളാണ് മെയിൻ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. 13 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ നിന്നും അഞ്ചു പേർക്ക് ലോകചാമ്പ്യൻഷിപ്പിൽ ബർത്തുറപ്പിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.