ലുസൈൽ ബൊളെവാഡ്
Posted On
date_range Updated On
date_range ഏഷ്യൻ കപ്പ് ഒരുക്കം; ലുസൈൽ ബൊളെവാഡ് റോഡ് അടച്ചിടും
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ ആരാധകരുടെ ആഘോഷ വേദിയാകാൻ ഒരുങ്ങുകയാണ് ലുസൈൽ ബൊളെവാഡ്.
തയാറെടുപ്പുകളുടെ ഭാഗമായി ഡിസംബർ 31 മുതൽ ബൊളെവാഡിലെ പ്രധാന റോഡ് അടച്ചിടുമെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു. ഫെബ്രുവരി 17 വരെ ബൊളെവാഡിലെ പ്രധാന റോഡിലേക്ക് ഗതാഗത അനുമതി നൽകില്ല.
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പിന് ഖത്തർ വേദിയാകുന്നത്.
കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ സമയത്തും ആരാധകരുടെ പ്രധാന ആഘോഷ വേദിയായിരുന്നു ലുസൈൽ ബൊളെവാഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.