ആസ്​േട്രാ ടൂറിസം പദ്ധതിയിലുള്ള വാനചിത്രങ്ങളിലൊന്ന്. സൂപ്പർ മൂണിെൻറ ചിത്രമാണ്​ മരുഭൂമിയുടെ പശ്ചാത്തലത്തിൽ​ 

വാനവിസ്​മയങ്ങളുമായി 'അറേബ്യൻ രാവുകൾ'

ദോഹ: ഇനി ഖത്തറിൽ വാനവിസ്​മയങ്ങളുടെ 'അറേബ്യൻ രാവുകൾ'. കഴിഞ്ഞ ദിവസം ഖത്തറിെൻറ ആകാശത്ത് വിസ്​മയം സൃഷ്​ടിച്ച പിങ്ക് സൂപ്പർ മൂൺ അടക്കമുള്ള വാനവിസ്​മയ കാഴ്ചകളെ ഉൾപ്പെടുത്തിയുള്ള പുത്തൻ വിനോദസഞ്ചാര പദ്ധതിയുമായാണ്​ ഖത്തർ ദേശീയ ടൂറിസം സമിതി രംഗത്തെത്തിയിരിക്കുന്നത്​. ഏപ്രിൽ 26നും 27നും ഖത്തർ ആകാശത്ത് ദൃശ്യമായ സൂപ്പർ മൂണിെൻറ മികവാർന്ന ചിത്രങ്ങൾ ടോർച്ച് ടവറടക്കമുള്ള ഖത്തറിലെ പ്രധാന കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ പകർത്തി ക്യു.എൻ.ടി.സി ആസ്​േട്രാ ടൂറിസത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. പ്രമുഖ ആസ്​േട്രാ ഫോട്ടോഗ്രാഫറായ വിനയ് സ്വരൂപ് ബല്ലയുമായി ചേർന്നാണ് ചിത്രങ്ങൾ പകർത്തിയത്.

സ്വകാര്യ മേഖലയിലുള്ള പങ്കാളികളുമായി സഹകരിച്ച് രാജ്യത്തിെൻറ പൈതൃക വിസ്​മയങ്ങളും പ്രകൃതിസൗന്ദര്യങ്ങളും ചേർത്ത് പുതിയ ആസ്​േട്രാ ടൂറിസം പാക്കേജ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഖത്തറിെൻറ പ്രകൃതി, പൈതൃക സമ്പത്തുകളുടെ പശ്ചാത്തലത്തിൽ നിലാവെളിച്ചത്തിലെ ഒട്ടക സഫാരി, ജ്യോതിശാസ​്ത്ര ഗൈഡുകളുടെ കൂടെയുള്ള നക്ഷത്ര നിരീക്ഷണം, സഫാരി ട്രിപ്പുകൾ, ക്യാമ്പ് ഫയറും ബാർബിക്യൂ അത്താഴവും തുടങ്ങിയ പാക്കേജുകളാണ് ടൂറിസം കൗൺസിൽ മുന്നോട്ടുവെക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭീതിയൊഴിയുകയും ആഗോള വിനോദസഞ്ചാര മേഖല കരുത്താർജിക്കുകയും ചെയ്യുന്നതോടെ 'അറേബ്യൻ നൈറ്റ്സ്'​ എന്ന് പേരിട്ടിരിക്കുന്ന പാക്കേജുകൾക്കായി ഖത്തറിൽനിന്നും പുറത്തുനിന്നുമായി ഏറെ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - 'Arabian Nights' with astronomy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.