Posted On
date_range Updated On
date_range ഗൾഫ് കപ്പ്: ബഹ്റൈനും കുവൈത്തിനും ഖത്തറിന്റെ അഭിനന്ദനം
ദോഹ: അറേബ്യൻ ഗൾഫ് കപ്പ് കിരീടമണിഞ്ഞ ബഹ്റൈന്‍ അഭിനന്ദനമറിയിച്ച് ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവർ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫക്ക് അഭിനന്ദന സന്ദേശമയച്ചു. 26ാമത് ഗൾഫ് കപ്പിന് മികച്ച സംഘാടനമൊരുക്കിയ കുവൈത്തിനെയും അമീറും ഡെപ്യൂട്ടി അമീറും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ടൂർണമെന്റിന്റെ ഫൈനലിൽ ഒമാനെ തോൽപിച്ചായിരുന്നു ബഹ്റൈൻ കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.