ദോഹ: കൈറോയിൽ നടക്കുന്ന അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം. എയർ റൈഫിൾ വിഭാഗത്തിൽ ഖത്തറിെൻറ ഐഷ അൽ സുവൈദിയാണ് സ്വർണം കൊയ്തെടുത്തത്. അറബ് രാജ്യങ്ങളിലെ ഏറ്റവും മികച്ച എട്ട് ഷൂട്ടർമാർക്കിടയിൽ നിന്നാണ് ഐഷ അൽ സുവൈദി ഒന്നാമതെത്തിയത്.
ആതിഥേയരായ ഈജിപ്തിെൻറ അൽ സഹ്റ ശഅ്ബാൻ, ഹദീർ അൽ സായിദ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഖത്തറിനായി സ്വർണം നേടിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും മത്സരം ഏറെ കഠിനമായിരുന്നുവന്നും ഐഷ അൽ സുവൈദി മത്സരശേഷം പറഞ്ഞു. അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഐഷയുടെ വിജയത്തിലേക്ക് ഏവരും പ്രതീക്ഷയോടെ കാത്തിരിപ്പിലായിരുന്നു.
ലുസൈൽ ഷൂട്ടിങ് കോംപ്ലക്സിലെ കഠിന പരിശീലനത്തിന് ശേഷമാണ് അൽ സുവൈദി കൈറോയിലെത്തിയത്. പരിശീലനത്തിനിടയിലും ചാമ്പ്യൻഷിപ്പിലും മികച്ച പിന്തുണ നൽകിയ ഷൂട്ടിങ് കോച്ചിന് താരം മെഡൽ സമ്മാനമായി നൽകി.
ഖത്തർ ഷൂട്ടിങ് അസോസിയേഷനും ഐഷ അൽ സുവൈദിക്കും നാഷനൽ ടീം കമ്മിറ്റി അംഗം അൽ അനൂദ് അൽ നുഐമി പ്രശംസ അറിയിക്കുകയും അറബ്, ഏഷ്യൻ, രാജ്യാന്തര തലത്തിൽ ഖത്തരി ഷൂട്ടിങ് മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും അൽ നുഐമി കൂട്ടിച്ചേർത്തു. എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മതാറ അൽ അസീരിയെയും ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഷഹ്ദ് അൽ ദർവീശിനെയും അഭിനന്ദിച്ച അവർ, മികച്ച പ്രകടനമാണ് ഇവർ പുറത്തെടുത്തതെന്നും മികച്ച ഭാവിയാണ് ഇവരെ കാത്തിരിക്കുന്നതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.