അറബ് കപ്പ് യോഗ്യത റൗണ്ടിൽ ലെബനാനുവേണ്ടി ഗോൾ നേടിയ ഹിലാൽ ഹെൽവയുടെ ആഹ്ലാദം. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്​ ലെബനാൻ ജയിച്ചു. കളിയുടെ 46 മിനിറ്റിൽ ഹിലാൽ ഹെൽവ നേടിയ ഗോളിലായിരുന്നു ജയം 

അറബ്​ കപ്പ്​ യോഗ്യത: ഫലസ്​തീൻ ഇന്ന്​ കളത്തിൽ

ദോഹ: അറബ്​ കപ്പ്​ ഫുട്​ബാൾ യോഗ്യത റൗണ്ടിൽ ഇന്ന്​ ഫലസ്​തീനും ആ​ഫ്രിക്കൻ ദ്വീപുരാജ്യമായ കൊമോറോസും തമ്മിലെ പോരാട്ടം. ലോകകപ്പ്​ യോഗ്യത റൗണ്ടിലെ തങ്ങളുടെ അവസാന രണ്ട്​ മത്സരത്തിൽ യമനിനെയും (3-0), സിംഗപ്പൂരിനെയും (4-0) തോൽപിച്ചാണ്​ ഫലസ്​തീ​െൻറ വരവ്​.

ഫിഫ റാങ്കിങ്ങിൽ 104ാം സ്​ഥാനത്തുള്ള ടീം മികച്ച വിജയ പ്രതീക്ഷയോടെയാണ്​ ലോകഫുട്​ബാളിലെ പുതുമുഖക്കാരായ കെ​ാമോറോസിനെതിരെ കളത്തിലിറങ്ങുന്നത്​. തുടക്കക്കാരാണെങ്കിലും ഫിഫ റാങ്കിങ്ങിൽ 131ാം സ്​ഥാനത്താണ്​ ടീം.

Tags:    
News Summary - Arab Cup qualifiers: Palestine on the field today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.