ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്​ തർകാഷ്​ കപ്പലിൽ ഓക്​സിജൻ നിറച്ച ക്രയോജനിക് ടാങ്കറുകൾ കയറ്റുന്നു

40 മെട്രിക്​ ടൺ ഓക്​സിജൻ കൂടി ഇന്ത്യയിലേക്ക്​ അയച്ചു

ദോഹ: കോവിഡിൻെറ രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്കായി ഖത്തറിൽനിന്ന്​ 40 മെട്രിക്​ ടൺ ഓക്​സിജൻ കൂടി അയച്ചു. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്​ തർകാഷ്​ കപ്പലിലാണ്​ ചരക്ക്​ ​െകാണ്ടുപോയത്​. രണ്ട്​ ക്രയോജനിക്​ ടാങ്കറുകളിലായാണ്​ ഓക്​സിജൻ നിറച്ചത്​. കഴിഞ്ഞ ദിവസം രാത്രിയോടെ കപ്പൽ ദോഹയിൽ നിന്ന്​ യാത്ര തിരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ആകെ 160 മെട്രിക്​ ടൺഓക്​സിജൻ ഖത്തറിൽനിന്ന്​ ഇന്ത്യയിലേക്ക്​ കൊണ്ടുപോയിട്ടുണ്ട്​.

ഓക്​സിജൻ എത്തിക്കാനുള്ള ​ശ്രമങ്ങൾ ഇനിയും തുടരുമെന്നും എംബസി അറിയിച്ചു. ഇന്ത്യക്കായി കോവിഡ്​ സഹായം എത്തിക്കാൻ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു. ​ഇതിനെ തുടർന്ന്​ ഇന്ത്യക്ക്​ ഖത്തറിൽ നിന്നുള്ള കോവിഡ്​ സഹായം തുടരുകയാണ്​. ആകെ 1200 മെട്രിക്​ ടൺ ഓക്​സിജൻ ഇന്ത്യയിലേക്കെത്തിക്കുമെന്ന്​ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ അറിയിച്ചിട്ടുണ്ട്​.

െഎ.എൻ.എസ്​ ത്രികാന്ത്​​ കപ്പലിൽ കഴിഞ്ഞ ബുധനാഴ്​ച 40 മെട്രിക്​ ടൺ ഓക്​സിജൻ കൊണ്ടുപോയിരുന്നു. വിവിധ മെഡിക്കൽ വസ്​തുക്കളടക്കമുള്ള സഹായവുമായി ഖത്തരി അമീരി ഫോഴ്​സ്​ വിമാനം മേയ്​ 14ന്​ ഡൽഹിയിൽ എത്തിയിരുന്നു. 40 മെട്രിക്​ ടൺ ഓക്​സിജൻ ഖത്തറിന്‍റെയും ദോഹയിലെ ഫ്രഞ്ച്​ എംബസിയുടെയും നേതൃത്വത്തിലും അയച്ചുകഴിഞ്ഞു. മറ്റൊരു കപ്പലിൽ 40 മെട്രിക് ടണ്‍ ഓക്സിജനും അയച്ചിരുന്നു. മൂന്ന്​ വിമാനങ്ങളിൽ 300 ടൺ സഹായവസ്​തുക്കൾ ഖത്തർ എയർവേസും​ സൗജന്യമായി എത്തിച്ചിരുന്നു​. മേയ്​ രണ്ടിന്​ മെഡിക്കൽ വസ്​തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേന കപ്പല്‍ െഎ.എൻ.എസ്​കൊല്‍ക്കത്തയും പോയിരുന്നു​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.