Posted On
date_range Updated On
date_range അമേരിക്കൻ ഹോസ്പിറ്റൽ രക്തദാന ക്യാമ്പ് 18ന്
ദോഹ: ഖത്തറിലെ പ്രശസ്ത ആതുരാലയമായ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ് നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 18 വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ രണ്ട് മണിവരെയാണ് ഹമദ് മെഡിക്കൽ കോർപറേഷനുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇതോടൊപ്പം രക്തദാനം നിർവഹിക്കുന്നവർക്ക് സൗജന്യ മെഡിക്കൽ പരിശോധന സൗകര്യവും നൽകുന്നു. ബി.പി, ബ്ലഡ് ഗ്ലൂക്കോസ്, സി.ബി.സി, കൊളസ്ട്രോൾ, ബി.എം.ഐ തുടങ്ങിയ പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും ലഭിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 4403 8777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.