ദോഹ: ഖത്തറിൽ സന്ദർശനത്തിനെത്തിയ അമേരിക്കൻ ഉന്നത സംഘം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പ്രസിഡൻറിെൻറ മുഖ്യ ഉപദേഷ്ടാവ് ജാറദ് കൂഷ്നർ, പ്രസിഡൻറിെൻറ മുഖ്യ സഹായി ജേസൺ ഗ്രീൻബ്ലാറ്റ്, രാജ്യ സുരക്ഷ വിഭാഗം ഡെപ്യൂട്ടി ഉപദേശക ഡീന പോൾ, വിദേശകാര്യ അസിസ്റ്റൻറ് സെക്രട്ടറി തിമോത്തി ലെൻറർകിങ് തുടങ്ങിയവരടങ്ങിയ ഉന്നത സംഘമാണ് അമീറുമായി കൂടിക്കാഴ്ച നടത്തിയത്.
ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ഖത്തർ സ്വീകരിച്ച് വരുന്ന നിലപാടുകൾ സ്വാഗതാർഹമാണെന്ന് അമേരിക്കൻ സംഘം അഭിപ്രായപ്പെട്ടു. ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറെ സുദൃഢമാമെന്നും സംഘം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.