Posted On
date_range Updated On
date_range അൽവസ്മി സീസൺ ഇന്നുമുതൽ
ദോഹ: കാലാവസ്ഥാ മാറ്റത്തിൽ പ്രധാനമായ മഴയുടെ തുടക്കമായി കണക്കാക്കുന്ന അൽ വസ്മി സീസൺ ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു.രാജ്യത്ത് മഴക്കാലത്തിന്റെ തുടക്കമായാണ് ഇത് കണക്കാക്കുന്നത്. 16ന് ആരംഭിക്കുന്ന സീസൺ ഡിസംബർ ആറുവരെയായി 52 ദിവസം വരെ നീണ്ടുനിൽക്കുമെന്നാണ് പ്രവചനം.
ഈ സമയത്ത് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് മേഘങ്ങൾ നീങ്ങുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.രാജ്യത്തെ താപനില കുറയുകയും പകൽസമയത്ത് ചൂട് തുടരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.