ദോഹ: അൽമീര കൺസ്യൂമർ ഗുഡ്സ് കമ്പനി ഷോറൂമുകളിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയും തുടങ്ങി. ‘ഇന്ത്യൻ ഫെസ്റ്റിവെൽ’ ഡിസംബർ നാല് വരെ തുടരും. അൽ മൻസൂറ ശാഖയിൽ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്. ഇന്ത്യൻ അംബാസഡർ പി.കുമരൻ, ഇന്ത്യൻ എംബസി ഫസ്റ്റ്സെക്രട്ടറി സുരിന്ദർ ഭഗത്, അൽമീര സി.ഇ.ഒ ദിദിയർ കാസ്റ്റയിങ്, ഡെപ്യൂട്ടി സി.ഇ.ഒ എഞ്ചി.സലാഹ് അൽ ഹമ്മാദി, എക്സിക്യൂട്ടീവ് ഡയറക്ടർമാർ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പ്രതിഫലിക്കുന്നതാണ് ഫെസ്റ്റിവെൽ. വിവിധ ഇന്ത്യൻ ഉൽപന്നങ്ങളുടെ വൻശേഖരം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.