അൽഖോർ കാർണിവലിനായി തയാറാക്കിയ സ്റ്റാളുകൾക്ക് കാറ്റിൽ കേടുപാട് സംഭവിച്ചപ്പോൾ
ദോഹ: പൊടിക്കാറ്റടക്കമുള്ള കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം അൽഖോർ കാർണിവൽ ഉദ്ഘാടനം ജനുവരി 23ലേക്ക് മാറ്റി. 21നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. പരിപാടിക്കായി ഉയർത്തിയ ഷാളുകൾക്ക് കാറ്റിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 23ന് തുടങ്ങി ഫെബ്രുവരി ആറുവരെയായിരിക്കും അൽഖോർ കാർണിവൽ നടക്കുക. ഉച്ചക്ക് 12 മുതൽ രാത്രി പത്തുവരെയാണ് സമയം.
ലോകകപ്പിെൻറ അൽബെയ്ത് സ്റ്റേഡിയം പാർക്കിലാണ് കാർണിവൽ നടക്കുക. ഫൺ ൈറഡുകൾ, സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഷോപ്പിങ് നടത്താനുള്ള സൗകര്യങ്ങൾ, വിവിധ ഷോകൾ തുടങ്ങിയവ ഉണ്ടാകും.
നാവിൽ കൊതിയൂറുന്ന വിവിധ ഭക്ഷണവിഭവങ്ങൾ ആസ്വാദിക്കാനുള്ള വിവിധ ഭക്ഷണശാലകളും പ്രത്യേകതകളാണ്.
കഴിഞ്ഞ ജനുവരിയിലാണ് അൽബെയ്ത് സ്റ്റേഡിയത്തിെൻറ അനുബന്ധമായ പാർക്ക് തുറന്നത്. കാൽനടക്കാർക്കുള്ള പാതകൾ, തടാകം, കളിക്കാനുള്ള ഇടങ്ങൾ എന്നിവയൊക്കെ സ്റ്റേഡിയത്തിന് അനുബന്ധമായുണ്ട്. ചുറ്റും വിശാലമായ പാർക്കും തടാകങ്ങളുൾപ്പെടെ 14 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് സ്റ്റേഡിയം നിലകൊള്ളുന്നത്.
സ്റ്റേഡിയത്തിന് ചുറ്റുമായി മാളുകളും ആശുപത്രി സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും ഇതോടൊപ്പം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.