ഫിഫ അറബ്​ കപ്പ്​: സെമിയിൽ ഖത്തറിന്​ അൽജീരിയ എതിരാളി

ദോഹ: ഓരോ നിമിഷത്തിലും ആവേശം ഇളകി മറിഞ്ഞ പോരാട്ടം. ഇഞ്ചോടിഞ്ച്​ ബലപരീക്ഷണത്തിലും പിന്നോട്ടില്ലാതെ അൽജീരിയയും മൊറോക്കോയും. ഫുൾടൈമും എക്​സ്​ട്രാ ടൈമും പിന്നിട്ടിട്ടും മുറിയാത്ത ടൈ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൻെറ ഭാഗ്യ പരീക്ഷണത്തിൽ നിർണയിക്കപ്പെട്ടു.

വീറുറ്റ അങ്കത്തിൽ മൊറോക്കോയെ ഷൂട്ടൗട്ടിൽ 5-3ന്​ വീഴ്​ത്തി അൽജീരിയ ഫിഫ അറബ്​ കപ്പ്​ സെമിയിൽ. നിശ്​ചിത സമയത്ത്​ ഇരുവരും 1-1നും, അധിക സമയം പൂർത്തിയായപ്പോൾ 2-2ഉം ആയിരുന്നു സ്​കോർ. ഗാലറിയിൽ ഇരമ്പിയാർത്ത ആരാധകരുടെ ആവേശം അതേപടി കളത്തിലും പകർന്നാടിയാണ്​ ഇരുസംഘവും ടൂർണമെൻറിലെ കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടം കാഴ്​ചവെച്ചത്​.

സെമിയിൽ ആതിഥേയരായ ഖത്തറും അൽജീരിയയും തമ്മിലാവും പോരാട്ടം. 15ന്​ രാത്രി 10ന്​ അൽ തുമാമ സ്​റ്റേഡിയത്തിലാണ്​ മത്സരം. ഇതേദിനം റാസ്​അബൂ അബൂദിൽ നടക്കുന്ന മറ്റൊരു സെമിയിൽ തുണീഷ്യയും ഈജിപ്​തും തമ്മിൽ ഏറ്റുമുട്ടും. ​േപ്ല ടൈമിൽ അൽജീരിയക്കു വേണ്ടി യാസിൻ ബ്രാഹിമിയും (62ാം മിനിറ്റ്​), യൂസുഫ്​ ബിലൈലിയും (102) ആണ്​ സ്​കോർ​ ചെയ്​തത്​. മൊറോക്കോക്കായി മുഹമ്മദ്​ നാഹിരി (63), ബദ്​ർ ബിനൗൻ (111) എന്നിവർ സ്​കോർ ചെയ്​തു.

ടൂർണമെൻറിൽ എല്ലാ കളിയും ജയിച്ച്​, ഒരു ഗോൾ പോലും വഴങ്ങാതെ ക്വാർട്ടറിലെത്തിയ മൊറോക്കോയാണ്​ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി മടങ്ങുന്നത്​.

Tags:    
News Summary - Algeria face Qatar in semi-finals of FIFA Arab Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.