അൽ സമാൻ എക്സ്ചേഞ്ചിന്റെ 29ാമത് ബ്രാഞ്ച് തുമാമയിൽ ഉദ്ഘാടനം ചെയ്തപ്പോൾ
ദോഹ: ഖത്തറിലെ പ്രമുഖ മണി എക്സേചേഞ്ച് ഗ്രൂപ്പായ അൽ സമാൻ എക്സ്ചേഞ്ചിന്റെ 29ാമത് ബ്രാഞ്ച് തുമാമ സൗത്തിൽ അൽ മീരയിൽ ഉദ്ഘാടനം ചെയ്തു. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ജനറൽ മാനേജർ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഓപറേഷൻസ് മാനേജർ സുബൈർ അബ്ദുൽറഹ്മാൻ, ഫോർ എക്സ്. മാനേജർ ആദർശ്, അക്കൗണ്ട്സ് മാനേജർ സന്തോഷ് കേശവൻ എന്നിവർ സന്നിഹിതരായിരുന്നു.
അടുത്തമാസം അവസാനത്തോടെ അബൂഹമൂർ, റാസ് ലഫാനൻ എന്നിവയടക്കം മൂന്ന് ഷോറൂമുകൾ ആരംഭിക്കുമെന്ന് ഓപറേഷൻസ് മാനേജർ സുബൈർ അബ്ദുറഹ്മാൻ പറഞ്ഞു. അൽ സമാൻ എക്സ്ചേഞ്ചിന്റെ 50ാം വാർഷികം 2028ൽ നടക്കുമെന്നും ഇതോടനുബന്ധിച്ച് ഖത്തറിലൂടനീളം കൂടുതൽ ബ്രാഞ്ചുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് ഉയർന്ന വിനിമയനിരക്കും മികച്ച സേവനങ്ങളുമാണ് അൽസമാൻ ഗ്രൂപ് വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കളുടെ പിന്തുണയും സഹകരണവും കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്നും തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.