Posted On
date_range Updated On
date_range അൽ നദീബ് ആപ്പിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി
ദോഹ: സർക്കാർ ഏജൻസികൾക്കായി തയാറാക്കിയ 'അൽ-നദീബ്' ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് ഖത്തർ കസ്റ്റംസ് അതോറിറ്റി പുറത്തിറക്കി. സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ ഇന്റർഫേസ്, സ്മാർട്ട് ഡാഷ്ബോർഡ്, തത്സമയ ഡിജിറ്റൽ കസ്റ്റംസ് സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പരിഷ്കരിച്ച ആപ്പ് പുറത്തിറക്കിയത്.
അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതും കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ആധുനിക ഡിസൈൻ, വിവിധ ഇ-സേവനങ്ങൾ തടസ്സമില്ലാതെ നേരിട്ട് ഉപയോഗിക്കാൻ സഹായിക്കുന്ന സ്മാർട്ട് ഡാഷ്‌ബോർഡ്, അപേക്ഷകളുടെയും പ്രവർത്തനങ്ങളുടെയും പുരോഗതി തത്സമയം ട്രാക്ക് ചെയ്യാനുമുള്ള സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് പരിഷ്കരിച്ച ആപ്പ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.