അമാനി ടി.വി.ആർ ഗ്രൂപ്പിന് കീഴിലുള്ള അൽ അമാനി കാർ പാർട്സ് അൽ അത്തിയ ഷോറൂം ഫൗണ്ടർ ആന്റ് ചെയർമാൻ ടി.വി രാജനും അജിത രാജനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
രാജേഷ് രാജൻ, രതീഷ് രാജൻ എന്നിവർ സമീപം
ദോഹ: ജപ്പാൻ-കൊറിയൻ നിർമിത കാർ പാർട്സ് വിതരണ മേഖലയിൽ ജി.സി.സിയിലെ മുൻനിര സ്ഥാപനമായ അമാനി ടി.വി.ആർ ഗ്രൂപ്പിന് കീഴിലുള്ള അൽ അമാനി കാർ പാർട്സിന്റെ ഏറ്റവും പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു.
ഞായറാഴ്ച രാവിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ അത്തിയയിൽ ഫൗണ്ടർ ആൻഡ് ചെയർമാൻ ടി.വി. രാജനും അജിത രാജനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഖത്തർ ഡിവിഷൻ മാനേജിങ് ഡയറക്ടർ രാജേഷ് രാജൻ, ഒമാൻ ഡിവിഷൻ മാനേജിങ് ഡയറക്ടർ രതീഷ് രാജൻ എന്നിവർ പങ്കെടുത്തു. നാല് പതിറ്റാണ്ടിലേറെയായി ജി.സി.സി മേഖലയിൽ പ്രവർത്തിച്ചുവരുന്ന അമാനി ടി.വി.ആർ ഗ്രൂപ്പിന് കീഴിലുള്ള 26ാമത്തെയും ഖത്തറിലെ നാലാമത്തെയും ഷോറൂമാണ് അൽ അത്തിയയിലേത്. മുഖ്യമായും ജപ്പാൻ നിർമിത പാർട്സുകളുടെ വലിയ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടർ രാജേഷ് രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.