ദോഹ: ഖത്തറിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം 7.05ന് കൊച്ചിയിലേക്ക് പുറെപ്പടുന്ന യാത്രക്കാർക്ക് മുൻകൂട്ടി കോവിഡ് പരിശോധന ഇല്ല. ശരീരോഷ്മാവ് പരിശോധന മാത്രമേ ഉണ്ടാവൂ. ഇതിനാൽ ഇവർ നാട്ടിൽ 14 ദിവസം സർക്കാറിൻെറ നിർബന്ധിത സമ്പർക്കവിലക്കിൽ കഴിയേണ്ടിവരും. വിമാനത്തിൽ ഇടവിട്ട് സീറ്റുകൾ ഒഴിച്ചിടില്ല. എന്നാൽ പുറകിലുള്ള രണ്ടോ മൂന്നോ വരി സീറ്റുകൾ മുഴുവൻ ഒഴിച്ചിട്ട് വിമാനത്തിൽ താൽകാലിക സമ്പർക്ക വിലക്ക് സ്ഥലം ക്രമീകരിക്കും. യാത്രക്കിടയിൽ ചുമയോ പനിയോ മറ്റ് രോഗലക്ഷണമോ കാണിക്കുന്നവരെ ഇവിടേക്ക് മാറ്റിയിരുത്തും.
ഖത്തറിൽ നിന്ന് പുറപ്പെടുന്നവരിൽ ഗർഭിണികൾ, കുട്ടികൾ, കൈകുഞ്ഞുങ്ങൾ, അടിയന്തരചികിൽസ ആവശ്യമുള്ളവർ, പ്രായമായവർ, േജാലി നഷ്ടപ്പെട്ടവർ, നാട്ടിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾ, വിവിധപ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾ, സന്ദർശകവിസയിലെത്തി കുടുങ്ങിപ്പോയവർ, വിദ്യർഥികൾ എന്നിവരാണുള്ളതെന്ന് ഖത്തർ ഇന്ത്യൻ എംബസി അധികൃതർ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. ആകെ 200 യാത്രക്കാരാണുള്ളത്. പ്രസവം അടുത്ത, ഇനി യാത്രക്ക് പ്രയാസമുണ്ടാകാൻ സാധ്യതയുള്ള ഗർഭിണികൾക്കാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. ഇവർക്കൊപ്പം ഒരാൾക്കുകൂടി അനുമതി നൽകിയിട്ടുണ്ട്.
മേയ് പത്തിന് രണ്ടാം വിമാനം ൈവകുന്നേരം 3.15ന് തിരുവനന്തപുരത്തേക്കുമുണ്ട്. ഇതിലും 200 പേരാണുണ്ടാവുക.
അതേസമയം, വെള്ളിയാഴ്ച 1311 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. നിലവിൽ ആകെ ചികിൽസയിലുള്ളവർ 17819 പേരാണ്. 84 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ആകെ രോഗം ഭേദമായവർ ഇതോടെ 2370 ആയി. ഇതുവരെ 120458 പേർക്ക് കോവിഡ് പരിശോധന നടത്തിയപ്പോൾ 20201 പേർക്കാണ് വൈറസ് ബാധ സ് ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. ആകെ 12 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.