ദോഹ: പച്ചക്കറി ഉത്പാദന മേഖലയിൽ സ്വയം പര്യാപ്തരാകാൻ ശക്തരാണ് തങ്ങളെന്ന് വിളിച്ചോതിയ രാ ജ്യത്തെ അഗ്രിടെക് എക്സിബിഷന് സമാപനമായി. അത്യാധുനിക കാർഷിക ഉപകരണങ്ങൾ, വളർത്തു മൃഗ ങ്ങൾ, വിവിധ ഇനങ്ങളിലുള്ള പക്ഷികൾ, മത്സ്യങ്ങൾ തുടങ്ങി വിവിധ ഇനങ്ങളിലുള്ള പ്രദർശനമാണ് നടന്നത്. രാജ്യത്തിന് മേൽ കഴിഞ്ഞ ഒമ്പത് മാസക്കാലമായി തുടരുന്ന ഉപരോധം മറികടക്കാനുള്ള കൃത്യമായ ആലോച നകൾ വിജയം കണ്ടുതുടങ്ങിയെന്ന് ബോധ്യപ്പെടുത്തുന്നതാണ് പ്രദർശനമെന്ന് കാർഷിക മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. 36 രാജ്യങ്ങളിൽ നിന്നായി 360 കമ്പനികളാണ് സംബന്ധിച്ചത്. ഇതിൽ 77 കമ്പനികൾ ഖത്ത റിൽ നിന്നുള്ളവരാണ്. വിദേശ കമ്പനികളുമായി വിവിധ മേഖലകളിൽ പരസ്പര സഹകരണ കരാറുകളിലാണ് പ്രദേശിക കർഷകരും കമ്പനികളും എത്തിയത്.
കാർഷിക മേഖലയിൽ ആഭ്യന്തര ഉത്പാദനം അനിവാര്യമാണെന്ന സന്ദേശമാണ് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. ഉപരോധം അടിച്ചേൽപ്പിച്ചപ്പോൾ പച്ചക്കറി മേഖലയിൽ വലിയ പ്രതിസന്ധിയാണ് രാജ്യം നേരിട്ടത്. ഈ സാഹചര്യത്തെ നേരിടുന്നതിന് ഭരണകൂടം വലിയ പിന്തുണയാണ് നൽകിയത്. ഇത്തവണ അഗ്രിടെക് എക്സിബിഷനിലെ പങ്കാളിത്തം വലിയ പ്രത്യാശയാണ് നൽകുന്നതെന്ന് പ്രമുഖ വ്യവസായി അഹ്മദ് അൽഖലഫ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ മേഖലയിൽ ശക്തമായ സംവിധാനം ഏർപ്പെടുത്തിയത് രാജ്യത്തെ അന്താരാഷ്ട്ര നി ലയിലേക്ക് ഉയർത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന് ആവശ്യമായ നിരവധി പച്ചക്കറികൾ ഈ വർഷാവസാനത്തോടെ നൂറ് ശതമാനവും ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ടവർ അറി യിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പച്ചക്കറികളുടെ എൺപത് ശതമാനവും ഇവിടെ തന്നെ ഉത് പാദിപ്പിക്കുന്നുണ്ട്.
രാജ്യങ്ങൾ അവശ്യ സാധനങ്ങൾ പോലും വിലക്കി ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇറാനും തുർക്കിയും വലിയ സഹായമാണ് ഖത്തറിന് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.