23ാമത് ഏഷ്യൻ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അബ്ദുല്ല അൽ തമീമി
Posted On
date_range Updated On
date_range അബ്ദുല്ല അൽ തമീമിക്ക് ഏഷ്യൻ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ
ദോഹ: മലേഷ്യയിൽ നടന്ന 23ാമത് ഏഷ്യൻ വ്യക്തിഗത സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ അബ്ദുല്ല അൽ തമീമിക്ക് വെള്ളി മെഡൽ. ഫൈനലിൽ ഹോംങ്കോങ് താരമായ അലക്സ് ല്വാവിനോട് നേരിട്ടുള്ള സെറ്റുകൾ വഴങ്ങിയാണ് അൽ തമീമി പരാജയപ്പെട്ടത്. പോയന്റ്: 12-14, 11-13, 9-11.
ദക്ഷിണ കൊറിയയുടെ ജൂയങ് നയെ 3-1ന് തോൽപിച്ചാണ് അൽ തമീമി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. വെള്ളി മെഡൽ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച അൽ തമീമി ഇത് തന്റെ കായിക ജീവിതത്തിൽ നിർണായക ഘട്ടമാണെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.