Posted On
date_range Updated On
date_range ഗസ്സയിലേക്ക് സഹായവുമായി 52ാമത് വിമാനം
ദോഹ: ഗസ്സയിലേക്ക് ദുരിതാശ്വാസ സഹായങ്ങളുമായി ഖത്തറിൽനിന്നും ദുരിതാശ്വാസ സഹായങ്ങളുമായി ഒരു വിമാനം കൂടി ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി.
41 ടൺ സാധനങ്ങളും വഹിച്ചുള്ള വിമാനമാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിലെത്തിച്ചത്. ഒക്ടോബർ ഏഴിന് ഗസ്സക്കു നേരെ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിറകെ ഖത്തറിൽ നിന്നുള്ള 52ാമത്തെ സഹായ വിമാനമാണ് കഴിഞ്ഞ ദിവസം എത്തിയത്.
മരുന്ന്, ഭക്ഷ്യ വസ്തുക്കൾ, ആശുപത്രി ഉപകരണങ്ങൾ, പുതപ്പ് ഉൾപ്പെടെ ശൈത്യകാല വസ്ത്രങ്ങൾ എന്നിവയടക്കം 1593 ടൺ വസ്തുക്കളാണ് ഖത്തർ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.