ദോഹ: ഈ വര്‍ഷം ആദ്യപകുതിയില്‍ ഗതാഗതവകുപ്പ് അനവദിച്ചത് 39,345 പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍. 32,668 പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് നടപടിക്രമങ്ങളുംപൂര്ത്തീകരിച്ചു. 8,30,318 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി മുതല്‍ ജൂണ്‍ വരെ ആഭ്യന്തര മന്ത്രാലയത്തിൽ നടന്നത് ഇതടക്കമുള്ള 4.9 കോടിയിലധികം ഇടപാടുകളാണ്. ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിലും മന്ത്രാലയം പുലര്‍ത്തുന്ന ശ്രദ്ധയും ജാഗ്രതയുമാണ് ഇടപാടുകളിലെ റെക്കോര്‍ഡ് വര്‍ധനവില്‍ പ്രതിഫലിക്കുന്നത്. മന്ത്രാലയത്തിെൻറ വെബ്സൈറ്റ്, മെട്രാഷ് 2, മറ്റു വകുപ്പുകളില്‍ ഉള്‍പ്പടെയാണിത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്താല്‍ 4.5ശതമാനത്തിെൻറ വര്‍ധനവാണുള്ളത്.
ഈ വര്‍ഷം ആദ്യപാദത്തില്‍ ആകെ 2,28,34,779 ഇടപാടുകളാണ് നടന്നത്. പ്രതിമാസം ശരാശരി എട്ടുലക്ഷം ഇടപാടുകളും ഒരു ദിവസം 2,72,691 ഇടപാടുകളും നടക്കുന്നു. ഒരുമണിക്കൂറില്‍ ശരാശരി 11,362 ഇടപാടുകളാണ് ആഭ്യന്തരമന്ത്രാലയത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്. പ്രവാസികാര്യ വകുപ്പിലും യൂണിഫൈഡ് സര്‍വീസസ് കേന്ദ്രങ്ങളും മുഖേന 34 ലക്ഷത്തിലധികം ഇടപാടുകള്‍ നടന്നു. ഇതില്‍ 17ലക്ഷത്തിലധികവും റസിഡന്‍സി വിസയുമായി ബന്ധപ്പെട്ടതായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 32.1ശതമാനം വര്‍ധന. പ്രവാസികാര്യവകുപ്പില് മാത്രം14ലക്ഷത്തിലധികം വിസ ഇടപാടുകള്‍ നടന്നു. ശരാശരി 10.7ശതമാനമാണ് വര്‍ധന. മെട്രാഷ് രണ്ട് മുഖേന 19 ലക്ഷത്തിലധികം ഇടപാടുകള്‍ പൂര്‍ത്തീകരിക്കാനായി. കഴിഞ്ഞവര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് 3,82,774 ഇടപാടുകള്‍ വര്‍ധിച്ചു. ഖത്തരി പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 37452 ഇടപാടുകള്‍ നടന്നു.
ഇതില്‍ 3949 ഇടപാടുകള്‍ പുതിയ ഖത്തരി പാസ്പോര്ട്ടുകള് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഗതാഗതനിയമലംഘനങ്ങളുടെ കാര്യത്തിൽ കഴിഞ്ഞവര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 21.1ശതമാനത്തിെൻറ കുറവാണുള്ളത്. ബഹുഭൂരിപക്ഷം ഗതാഗത അപകടസ്ഥലങ്ങളിലും ഏഴു മിനുട്ടില്‍ താഴെ സമയത്തില്‍ എത്തിച്ചേരാന്‍ ട്രാഫിക് പട്രോളിന് കഴിയുന്നുണ്ട്. 916 തീപിടുത്ത കേസുകള്‍ കൈകാര്യം ചെയ്തു. 14.5ശതമാനം വര്‍ധന. അപകടസ്ഥലങ്ങളില്‍ സിവില്‍ഡിഫന്‍സ് വാഹനങ്ങളും ഏഴു മിനിട്ടില്‍ കുറയാതെ സമയത്തില്‍ എത്തിച്ചേരുന്നുണ്ട്. അല്ഫാസ പോലീസ് പട്രോളിന് 22,758 കോളുകളാണ് ആദ്യപകുതിയില്‍ ലഭിച്ചത്. മന്ത്രാലയത്തിെൻറ സേവനങ്ങള്‍ക്ക് ഫീസ് അടയക്കുന്നതില്‍ നിന്നും പെന്‍ഷന്‍കാരെയും അംഗപരിമിതരെയും ഇതിനകം ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.