ദോഹ: ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് 20 പേർക്കെതി രെയും എട്ട് സംഘടനകൾക്കെതിരെയും നടപടി സ്വീകരിച്ചതായി രാജ്യത്തെ ഭികര വിരുദ്ധ സമിതി വെളിപ്പെ ടുത്തി.
2007ലാണ് രാജ്യത്ത് ആദ്യമായി ഭീകര വിരുദ്ധ സമിതി നിലവിൽ വരുന്നത്. ഭീകര പ്രവർത്തനങ്ങൾ തട യുന്നതിന് 2004ൽ ഉണ്ടാക്കിയ ചില നിയമങ്ങൾ ഭേദഗതി ചെയ്ത് 2017ൽ പുതുക്കിയ നിയമം കൂടി ഇതിൽ ഉ ൾപ്പെടുത്തിയിരിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കും വ്യവസ്ഥക്കും അനുസൃതമായാണ് പുതുക്കിയ നിയമം നടപ്പിലാക്കുന്നത്. ഭീകര പ്രവർത്തനങ്ങളെ തടയുന്നതിന് രാജ്യം സുശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. അമേരിക്കയും ജി.സി.സി രാജ്യങ്ങളും ചേർന്ന് റിയാദിൽ രൂപീകരിച്ച ഭീകര വിരുദ്ധ സമിതിയിലെ സജീവ അംഗമാണ് ഖത്തർ. ഇതിന് പുറമെ വിവിധ ലോക രാജ്യങ്ങളുമായി ഖത്തർ ഇത്തരത്തിലുള്ള കരാറുകളിൽ എത്തിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.