മനാമ: കെട്ടിടം പണിക്കിടെ വീണ് കാലിനും നടുവിനും സാരമായി പരിക്കേറ്റ യുവാവ് തുടർചികിത്സക്ക് ഗതിയില്ലാത്ത അവസ്ഥയിൽ.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ ആർ. എ മൻസിൽ മുഹമ്മദ് ഷാഫി(27)യാണ് നിരാലംബനായി കഴിയുന്നത്. ഏഴ് മാസത്തോളം മുമ്പാണ് ഫയർ ആൻറ് സേഫ്ടി പഠനം കഴിഞ്ഞ യുവാവ് ബഹ്റൈനിൽ എത്തിയത്. എന്നാൽ കെട്ടിടം പണിക്കാരെൻറ വിസയിലായിരുന്നു േജാലി ലഭിച്ചത്. മാർച്ച് 10 നാണ് ജോലിക്കിടെ വീണ് പരിക്കേറ്റത്. കാലിലെ എല്ലു പൊട്ടി ഓപ്പറേഷനു ശേഷം ഗുദൈബിയയിലെ താമസസ്ഥലത്തു കിടപ്പിലാണ് യുവാവ്. കാൽ നിലത്ത് കുത്തരുതെന്ന് ഡോക്ടറുടെ നിർദേശമുള്ളതിനാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും പരസഹായം വേണം. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്. മലയാളികളാണ് കമ്പനിയുടെ തലപ്പത്ത് ഉള്ളതെന്നും എന്നാൽ കമ്പനിയിൽ വ്യക്തമായ നിർദേശങ്ങളൊന്നും ലഭിക്കുന്നിലെന്നും ഷാഫി പറയുന്നു. നാട്ടിൽ ഹൃദ്രോഗിയായ ഉമ്മ മാത്രമാണ് ഉള്ളത്. തെൻറ കാര്യത്തിൽ മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുവാവ്. ഫോൺ: 330 26 532
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.