ദോഹ: ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർ നെറ്റ്വർക്ക് സന്നദ്ധ സംഘടനയുടെ പൂർണാംഗത്വം ഖത്തർ ചാരിറ്റിക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന ചടങ്ങിൽ സംഘടനയുടെ പ്രസിഡൻ്റ് ലോൺ ഷോറി അംഗതാം ഔദ്യോഗികമായി ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് അഹ്മദ് അൽകുവാരി ഏറ്റ് വാങ്ങി. ആഗോള തലത്തിൽ മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന ഖത്തർ ചാരിറ്റിക്ക് സ്റ്റാർ വർക്ക് സന്നദ്ധ സംഘടനയിൽ അംഗത്വം നൽകാൻ കഴിഞ്ഞതിൽ തങ്ങൾ അതീവ സന്തുഷ്ടരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ ചാരിറ്റിയുടെ പ്രവർത്തന പരിചയം തങ്ങൾക്ക് ഏറെ സഹായകമാകുമെന്ന് വ്യക്തമാദക്കിയ അദ്ദേഹം ഇത്തരമൊരു സംഘടനക്ക് പൂർണാഗത്വം നൽകുന്നത് പ്രവർത്തന മേഖല വികസിപ്പിക്കാൻ സഹാകമാകുമെന്ന് വ്യക്തമാക്കി. സ്റ്റാർ നെറ്റ് വർക്ക് പോലെയുള്ള അന്താരാഷ്ട്ര സന്നദധ സേവന സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയ നേട്ടമായാണ് കാണുന്നതെന്ന് യൂസുഫ് അഹ്മദ് അൽകുവാരി അംഗത്വം ഏറ്റ് വാങ്ങി നൽകിയ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. രാജ്യാന്തര തലങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ളതോടൊപ്പം തന്നെ യൂറോപ്പിലും യൂറോപ്പിന് പുറത്തും പുതിയ പ്രവർത്തന മേഖല കണ്ടെത്താനും ഇത് സഹായിക്കുമെന്ന് വ്യക്തമാക്കി. 2016 ഫെബ്രുവരി മുതൽ സ്റ്റാർ നെറ്റ് വർക്കിൽ ഖത്തർ ചാരിറ്റി അനൗദ്യോഗിക അംഗമായി പ്രവർത്തിച്ച് വരിയകയായിരുന്നു. അതിെൻ്റ തുടർച്ചയായാണ് ഇപ്പോൾ പൂർണ അംഗത്വം നേടിയതെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.