ദോഹ: തടി ചീകി അതിൽ ഉളിയും കൊട്ടുവടിയും കൊണ്ട് പാകത വരുത്തി മികച്ച ഉരുപ്പടികളാക്കുന്ന തച്ചൻമാർ പാർക്കുന്ന ഒരു തെരുവുണ്ട് േദാഹയിൽ. കൈകൊണ്ട് അതിവേഗതയിലും സൂക്ഷ്മതയോടെയും പണി നടത്തി ഭംഗിയുള്ള മേശയും ഇരിപ്പിടവും മുതൽ പക്ഷിക്കൂട് വരെ ഉണ്ടാക്കുന്ന ആശാരിമാർ ഇവിടെ കുടുംബങ്ങളായി പാർക്കുകയാണ്.ദോഹയിലെ പഴയകാല ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു റയ്യാന്‍ ഗദീം എന്ന് അറിയപ്പെടുന്ന പഴയ റയ്യാന്‍ മേഖലയിലാണ് തച്ചൻമാരുടെ തെരുവുള്ളത്. നിരനിരയായി ഇരുപതോളം കടകള്‍. എല്ലാം തന്നെ ബംഗ്ലാദേശ് സ്വദേശികളുടെതാണ്. പഴയ റയ്യാന്‍ മേഖലയിൽ ഒരുകാലത്ത് സ്വദേശികളും വിദേശികളും ആയ ഒട്ടേറെ കുടുംബങ്ങള്‍ ഒരു കാലത്ത് താമസിച്ചിരുന്നു . എന്നാൽ നഗരവല്‍ക്കരണവും, വിദ്യാഭ്യാസ മേഖലയില്‍ ഖത്തറിെൻറ കുതിച്ചു ചാട്ടവും , അതോടൊപ്പം ഖത്തര്‍ ഫൗണ്ടേഷെൻറ വരവും ഈ പ്രദേശത്തെ അടിമുടി മാറ്റി . ചെറുതും വലുതുമായ നിരവധി കച്ചവട സ്ഥാപനങ്ങളും പഴയതും പുതിയതും ആയ വീടുകളും ഇടകലര്‍ന്നു നിന്നിരുന്ന ഏറെ ജനസാന്ദ്രത ഉണ്ടായിരുന്ന ആ പ്രദേശത്തിപ്പോള്‍ ഏതാനും വീടുകളും അല്‍പ്പം കടകളും മാത്രമാണ് അവശേഷിക്കുന്നത് . ഇൗ കടകളിൽ കൂടുതലും ഇപ്പോള്‍ നജ്ജാര്‍ ഷോപ്പുകള്‍ അഥവാ മരപ്പണികള്‍ ചെയ്യുന്നവരുടെതാണ്.
പാര്‍സല്‍ , ലോജിസ്ടിക്ക് കമ്പനികള്‍ ,വലിയ ഫര്‍ണിച്ചര്‍ നിര്‍മാണ ഫാക്റ്റരികള്‍ , എന്നിവിടങ്ങളില്‍ നിന്നെല്ലാം ഉപേക്ഷിക്കുന്ന മരക്കഷണങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ പ്രധാനമായും നിർമ്മാണത്തിന്നവശ്യമായ മരങ്ങള്‍ കണ്ടെത്തുന്നത്.അത്തരം മരങ്ങള്‍ ‘മാജൂന്‍’ തേച്ചു കേടായ ഭാഗങ്ങള്‍ ശരിയാക്കി പോളിഷ് പേപ്പര്‍ ഉപയോഗിച്ച് മിനുസപ്പെടുത്തുന്നതില്‍ ഇവര്‍ മിടുക്കന്മാരാണ് . ഇത്തരം മരങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്നത് കൊണ്ട് തന്നെ താരതമ്യേന തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയും കുറവാണെന്ന് കടയുടമയായ മുഹമ്മദ് ജാഫര്‍ അഭിപ്രായപ്പെടുന്നു . ഏറെ കൗതുകതരം ഇവരെല്ലാം തന്നെ ബംഗ്ലാദേശിലെ ചിറ്റഗങ്ങ് പ്രവിശ്യയിലെ ലോഹഗര ഗ്രാമവാസികളാണ് എന്നതാണ്. ഓരോ കടയിലും പത്തോ അതിലധികമോ തൊഴിലാളികള്‍ . ഇരുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ നൂറ്റമ്പതോളം വരുന്ന ഒരേ ഗ്രാമവാസികള്‍ . പലരും ബന്ധുക്കള്‍ , അതല്ലെങ്കില്‍ ഗ്രാമവാസികളോ ഒരുമിച്ചു പഠിച്ചവരോ ആണ്. ചിലര്‍ ബിസിനസ് പങ്കാളികളായി ഒരുമിച്ചു കടയും നടത്തുന്നു . കൂട്ടത്തിലുളള പലരും ഇവിടെ വന്നതിന്ന് ശേഷം മരപ്പണികള്‍ പഠിച്ചവരാണ് . എന്നാല്‍ കുറെ പേര്‍ ബംഗ്ലാദേശിലെ ആശാരി വിഭാഗത്തില്‍ തന്നെ ജനിച്ചു വളര്‍ന്നവരുമാണ്. ഇവരുടെ കൂട്ടത്തില്‍ പെരുംതച്ചെൻറ പേര് അബ്ദുല്‍ മാലിക് എന്നാണ്. കുലത്തൊഴിലുമായി പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവാസ ഭൂമികയിൽ വന്നിറങ്ങിയ അദ്ദേഹമാണ് ഇൗ തെരുവിനെ ആശാരിെത്തരുവാക്കി മാറ്റിയത്. സ്വദേശികള്‍ക്ക് മജ്‌ലിസുകളിലേക്കും, ഖൈമകളിലേക്കും ആവശ്യമായ കസേരകള്‍, ബഞ്ചുകള്‍ , അർബാനകള്‍ എന്നിവയ്ക്ക് ഇന്നിപ്പോള്‍ ദോഹയിലെ അറിയപ്പെടുന്ന ഒരു മാര്‍ക്കറ്റായി ഇവിടം മാറിയിട്ടുണ്ട്. മജ്‌ലിസ്കളിലേക്ക് അറേബ്യന്‍ വസ്തുകലകള്‍ ഉള്ള ആഡംബര ഫർണീച്ചറുകളും ഇവര്‍ നിര്‍മ്മിച്ച് നൽകുന്നു . ആട്ടിന്‍ക്കൂട് , പക്ഷിക്കൂട് എന്നിവ മാത്രം നിര്‍മ്മിക്കുന്ന കടകളുമുണ്ട് .
എന്നാൽ കൂടുതൽ കടകളിലും ഓരോ സീസണിലും ആവശ്യമുള്ളതാണ് കൂടുതലുംനിര്‍മ്മിക്കാറുള്ളത്. തണുപ്പ് കാലത്താണ് തങ്ങൾക്ക് ഏറ്റവും കൂടുതല്‍ കച്ചവടം ഉണ്ടാവാറുള്ളത് എന്നിവർ പറയുന്നു. അത് കഴിഞ്ഞാല്‍ പലരും നാട്ടിലേക്ക് അവധിക്ക് പോവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.