ദോഹ: ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഐ.സി.ബി.എഫ് ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരത്തിന് ഡോ.സ്മിത അനില്‍കുമാര്‍ (ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍), ലിന്‍ഷ ആനി ജോര്‍ജ്( കേസ് മാനേജര്‍, റീഹാബിലിറ്റേഷന്‍ യൂണിറ്റ്, റുമൈല ആശുപത്രി), രതി പിള്ള (കേസ് മാനേജര്‍, ദേശീയ അര്‍ബുദ പരിചരണ വേഷണ കേന്ദ്രം), മൊഹ്ദ് അലി കുരിക്കല്‍ മഠത്തില്‍
(എച്ച്.എം.സി സ്റ്റോര്‍ വകുപ്പ്), ഷാനവാസ് ചെറിയപുത്തന്‍ വീട് (ഖത്തര്‍ എയർവെയ്‌സ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഐ.സി.ബി.എഫ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ദോഹ മാരിയറ്റ് ഹോട്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍
ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് ഏഴ് മുതല്‍ പത്ത് വരെയാണ് പരിപാടി. ഐ.സി.ബി.എഫ് അപ്രിസിയേഷന്‍ പുരസ്‌കാരത്തിന് മന്നാഗി, ഫൈസല്‍ അല്‍ ഹുദവി (പബ്ലിക് റിലേഷന്‍സ്, ആഭ്യന്തര മന്ത്രാലയം), ആസ്റ്റര്‍, കിംസ്, അറ്റ്‌ലസ്, വെല്‍കെയര്‍ എന്നീ മെഡിക്കല്‍ സ്ഥാപനങ്ങളും അര്‍ഹരായി.
ഹ്യൂമാനിറ്റേറിയന്‍ അപ്രീസിയേഷന്‍ പുരസ്‌കാരത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പ്, കമ്യൂണിറ്റി പോലീസ് വകുപ്പ്, പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ.മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ അല്‍താനി എന്നിവര്‍ അര്‍ഹമായി. ഐ.സി.ബി.എഫ് കന്‍ജനി പുരസ്‌കാരം ദേവിദാസ് അശ്വനിക്ക് ലഭിച്ചു. ആര്‍.സീതാരാമന്‍, സി.വി.റപ്പായി, ആനന്ദ് ഹോള എന്നിവരെയും ചടങ്ങില്‍ ഐ.സി.ബി.എഫ് ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.