ദോഹ:കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കും ജില്ലാമണ്ഡലം ഭാരവാഹികൾക്കും വേണ്ടി സംഘടിപ്പിക്കുന്ന ലീഡേഴ്സ് സ്കൂൾ ഇന്ന് ഉച്ചക്ക് 12.30 മുതൽ മൻസൂറയിലെ ഐ ഐ എ ഹാളിൽ വച്ച് നടക്കുമെന്നു പ്രോഗ്രാം കൺവീനർ നജ്മൽ ടി അറിയിച്ചു.. ജനപക്ഷ രാഷ്ട്രീയത്തിന് കരുത്തു പകരുക, പ്രവാസി പൊതു പ്രവർത്തനം കൂടുതൽ ജനകീയമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ആദ്യസെഷനിൽ കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡൻറ് താജ് ആലുവ 'കൾച്ചറൽ ഫോറം: ആശയവും പ്രയോഗവും എന്ന വിഷയം അവതരിപ്പിക്കും. രണ്ടും മൂന്നും സെഷനുകളിൽ വെൽഫെയർ പാർട്ടി: രാഷ്ട്രീയംഅനുഭവം, പ്രവാസി ആക്ടിവിസം ജനകീയമാകാൻ എന്നീ വിഷയങ്ങൾ യഥാക്രമം വെൽഫെയർ പാർട്ടി കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് അഡ്വ.പി കെ സകരിയ, കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഹാരിസ് എടവന എന്നിവർ അവതരിപ്പിക്കും.
ജില്ലാ പ്രസിഡണ്ട് കെ ടി മുബാറക് അധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റുമാരായ വി കെ ലത്തീഫ് തിക്കോടി, മജീദ് മൈലിശ്ശേരി, വി കെ ബഷീർ, ജില്ലാ ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.