ദോഹ: രാജ്യത്തെ വാണിജ്യ അവകാശം സംബന്ധിച്ച പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വാണിജ്യ അവകാശത്തിന്‍െറ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. യോഗത്തില്‍
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ ആല്‍ഥാനി അദ്ധ്യക്ഷത വഹിച്ചു.വ്യാപാരം നടത്തുന്ന ഏജന്‍സികളുടെ വാണിജ്യ അവകാശവും അതിനൊപ്പം ചരക്കുകളും സേവനങ്ങളും സംബന്ധിച്ച് കരട് നിയമം വ്യക്താമായി വിശദമാക്കുന്നുണ്ട്. ഏജന്‍സികളും ദാതാവും തമ്മിലുളള ബന്ധങ്ങള്‍ കൂടുതല്‍ സുതാര്യമായ നിലയിലേക്ക് എത്തിക്കാനും അതേസമയം വാണിജ്യ അവകാശമുള്ളവര്‍ക്ക് അര്‍ഹമായ നീതിയും പുതിയ കരട് നിയമം ഉറപ്പ് നല്‍കുന്നുണ്ട് പ്രധാന സവിശേഷതയാണ്. ഏജന്‍സികള്‍ക്ക് പരിശീലനവും സാങ്കേതിക പരിശീലനവും നിയമത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കരാറുകളില്‍ എല്ലാം വ്യവസ്ഥകള്‍ തീരുമാനിക്കുന്നതിനുള്ള അധികാരം മന്ത്രാലയത്തിനാണന്നതും നിയമം അടിവരയിടുന്നുണ്ട്. ഏജന്‍സികള്‍ക്കായുള്ള പരിശീലനവും സാങ്കതേിക വൈദഗ്ധ്യവും നിയമത്തില്‍ വ്യവസ്ഥ ചെയ്യന്നുണ്ട്. ഏജന്‍സികളുടെ നേതൃത്വത്തിലുള്ള വാണിജ്യമുദ്രയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും പുതിയ നിയമത്തില്‍ പറയുന്നു. മറ്റ് ചില സുപ്രധാന തീരുമാനങ്ങളും ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലുണ്ടായി. രാജ്യത്തെ ഏതാനും സ്ഥലങ്ങള്‍ വിനോദസഞ്ചാര മേഖലയായി പരിഗണിക്കുന്നതിനുള്ള സാമ്പത്തിക വാണിജ്യമന്ത്രിയുടെ കരട് തീരുമാനം, ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ സംഘാടനം സംബന്ധിച്ച 2010 ലെ 17-ാം നമ്പര്‍ ഉത്തരവിലെ ഏതാനും വ്യവസ്ഥ ഭേദഗതി ചെയ്യല്‍ എന്നീ കരട് നിയമങ്ങള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ ഉള്‍പ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.