പട്ടം പറപ്പിക്കല്‍ പ്രദര്‍ശനം  നാളെ വൈകിട്ട് മൂന്നിന്

ദോഹ: വണ്‍ ഇന്ത്യ കൈറ്റ് ടീമിന്‍്റെ നേതൃത്വത്തില്‍ മിസെയ്ദ് സീലൈന്‍ ബീച്ചില്‍ നാളെ വൈകിട്ട് മൂന്ന് മണിക്ക് പട്ടം പറപ്പിക്കല്‍ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കുന്ന ഖത്തര്‍ ഇന്‍റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിന്‍്റെ പ്രചരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൃത്താകൃതിയിലുള്ള പട്ടത്തിന് 45 അടിയാണ് വ്യാസം. പട്ടത്തില്‍ 300 എയര്‍ഹോളുകളുമുണ്ട്. പന്ത്രണ്ടര കിലോഗ്രാം ഭാരമുള്ള പട്ടം 40 അടിയോളം ഉയരത്തിലാണ് പറക്കുക. ഏകദേശം 1500 കിലോഗ്രാം വായു സമ്മര്‍ദ്ദമാണ് പട്ടത്തിലുണ്ടാവുകയെന്നും തടിമിടുക്കുള്ള എട്ടു മുതല്‍ പത്തുവരെ ആളുകള്‍ ചേര്‍ന്നാണ് പട്ടം നിയന്ത്രിക്കുകയെന്നും വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്ദുല്ല മാളിയേക്കല്‍ പറഞ്ഞു. പരീക്ഷണപ്പറപ്പിക്കലിന്‍െറ ഭാഗമായി ചതുരാകൃതിയിലുള്ള 150 ഗ്രാം ഭാരമുള്ള പട്ടം 20 അടി ഉയരത്തിലും പറപ്പിക്കും. നാളെ വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെ സീലൈന്‍ ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ എട്ട് പേരാണ് പട്ടത്തിന്‍്റെ ചരടുമായി നിയന്ത്രിക്കാനുണ്ടാവുക. അഡ്രസ് ഇന്‍റര്‍നാഷണല്‍ ഇവന്‍റസിന്‍െറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
പത്തു മുതല്‍ ഇരുപത് വരെ നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള കാറ്റുള്ളപ്പോഴാണ് പട്ടം പറപ്പിക്കല്‍ നടത്തുകയെന്ന് അബ്ദുല്ല മാളിയേക്കല്‍ പറഞ്ഞു. നേരത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമേ ചൈന, മലേഷ്യ, ദുബൈ എന്നിവിടങ്ങളിലും വണ്‍ ഇന്ത്യയുടേയും അറേബ്യന്‍ കൈറ്റ് ടീമിന്‍്റേയും ബാനറില്‍  പട്ടം പറത്തിയിരുന്നു. ലോകോത്തര പട്ടം നിര്‍മാതാവായി അറിയപ്പെടുന്ന ന്യൂസിലാന്‍്റിലെ പീറ്റര്‍ ലിനനാണ് വൃത്താകൃതിയിലുള്ള പട്ടത്തിന്‍്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്ല മാളിയേക്കലിനോടൊപ്പം ശരീഫ് കടമേരി, നിഷാദ് പക്കത്ത്, ശുമൈസ് കളരിക്കണ്ടി, എം ടി സിദ്ദീഖ്, ഫാസില്‍ ശരീഫ്, ജോണ്‍ പ്രിന്‍സ് ഇടിക്കുള എന്നിവരും പങ്കെടെുത്തു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.