ദോഹ: പെരുന്നാളിെൻറ രണ്ടാം ദിവസം ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ആംഫി തിയറ്ററിൽ നടന്ന സാംസ്കാരിക കലാ പരിപാടികൾ വീക്ഷിക്കുന്നതിന് എത്തിച്ചേർന്നത് ആയിരത്തിലധികം പേർ.
ഏഷ്യൻ ടൗൺ മാനേജ്മെൻറ് കമ്മിറ്റി, വിവിധ കമ്മ്യൂണിറ്റികൾ എന്നിവയുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ, ബംഗ്ലാദേശി, നേപ്പാളി പ്രവാസി കമ്മ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളാണ് അരങ്ങേറിയത്.
ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് റിലേഷൻ വകുപ്പിെൻറ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണിതെന്നും വിവിധ പ്രവാസി കമ്മ്യൂണിറ്റികളുമായി സഹകരിച്ചാണ് സംഘടിപ്പിച്ചതെന്നും പബ്ലിക് റിലേഷൻ വകുപ്പിലെ സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടർ ക്യാപ്റ്റൻ ഹാദി മുഹമ്മദ് അൽ ഹാജിരി പറഞ്ഞു. അൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിലും ഇതിനു സമാനമായി മന്ത്രാലയം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും സദസ്സിനെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത് തൊഴിലാളികളാണെന്നും അതിനാൽ തന്നെ ഏഷ്യൻ കമ്മ്യൂണിറ്റിയിലെ തൊഴിലാളികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മന്ത്രാലയം സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സന്ദർഭങ്ങളിലും സന്തോഷാവസരങ്ങളിലും ഇത്തരം ബോധവൽകരണ, സാംസ്കാരിക, വിനോദ പരിപാടികൾ വിദേശികൾക്കായി സംഘടിപ്പിക്കാറുണ്ടെന്നും ഖത്തർ പാരമ്പര്യങ്ങളെ സംബന്ധിച്ചും കസ്റ്റംസ്, നിയമങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചും അവയിലെ വിവിധ സേവനങ്ങളെ കുറിച്ചും അവർക്ക് എത്തിക്കുന്നതിൽ മന്ത്രാലയം ശ്രദ്ധിക്കുന്നുവെന്നും അൽ ഹജിരി പറഞ്ഞു.
പരിപാടിയിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ വൈവിധ്യമാർന്ന സംഗീത, നൃത്ത പരിപാടികളാൽ നിറഞ്ഞുകവിഞ്ഞ സദസ്സിനെ കയ്യിലെടുത്തു.
നിരവധി തൊഴിലാളികൾക്ക് ഇത്തരം പരിപാടികൾ ആദ്യാനുഭവങ്ങളാണെന്ന് പരിപാടികൾക്ക് ശേഷം തൊഴിലാളികൾ വ്യക്തമാക്കി. തൊഴിലാളികൾക്കാവശ്യമായ നിരവധി സേവനങ്ങളെ സംബന്ധിച്ചും മറ്റും ചടങ്ങിൽ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ചടങ്ങിൽ ബോധവൽകരണം നടത്തി.
റോഡ് സുരക്ഷയെ കുറിച്ചും റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ടവയും മന്ത്രാലയം തൊഴിലാളികൾക്ക് വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.