നവ്യാനുഭവമായി കെ.എം.സി.സി ഈദ് പരിപാടികള്‍ 

ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കെ.എം.സി.സി സംസ്ഥന കമ്മിറ്റി സംഘടിപ്പിച്ച പരിപാടികള്‍ ശ്രദ്ധേയമായി. 
ഒന്നാം പെരുന്നാള്‍ ദിനം രാവിലെ ഹിലാലിലെ കെ.എം.സി.സി ഓഫീസില്‍ നടന്ന ഈദ് സംഗമത്തില്‍ മജീദ് ഹുദവി ഈദ് സന്ദേശം നല്‍കി. പ്രസിഡൻറ്​ എസ്.എ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിച്ചു. സംസ്ഥാന ആക്റ്റിങ് ജന. സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും സെക്രട്ടറി ജാഫര്‍ തയ്യില്‍ നന്ദിയും പറഞ്ഞു. രണ്ടാം പെരുന്നാള്‍ ദിനം രാത്രിയില്‍ ഐ.സി.സിയില്‍ കെ.എം.സി.സി കലാസാഹിത്യ വിഭാഗം സമീക്ഷയുടെ നേതൃത്വത്തില്‍ നടന്ന ഈദ് മെഹഫില്‍ ഭക്തി സാന്ദ്രമായ മാപ്പിളപ്പാട്ടുകളാലും ഗസലുകളാലും ആസ്വാദകര്‍ക്ക് നവ്യാനുഭവമായി മാറി. അഹമ്മദ് അന്‍സാരി, എസ്.എ.എം ബഷീര്‍ എന്നിവര്‍ ഈദ് സന്ദേശം നല്‍കി. സലിം നാലകത്ത് ആശംസ നേര്‍ന്നു. 
പരിപാടിയില്‍ ചേലക്കര യുസുഫ് കിഡ്‌നി ചികിത്സ സഹായ ഫണ്ട് കെ.എം.സിസിക്ക് കൈമാറി. ഇഖ്ബാല്‍ ചേറ്റുവ സ്വഗതവും മജീദ് ചെമ്പരിക്ക നന്ദിയും പറഞ്ഞു.


 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.