?????? ????? ????? ???????????? , ???????? ???????????? 2017 ? ????? ????????? ???????

ഇസ്‌ലാം പ്രശ്നോത്തരി’ സമ്മാനദാനവും ഇഫ്‌താർ സംഗമവും

ദോഹ :  സഹോദര സമുദായാംഗങ്ങൾക്ക്    ഇസ്‌ലാമിനെ അടുത്തറിയാനും തെറ്റിദ്ധാരണകൾ തിരുത്താനും അവസരമൊരുക്കി,  ഡയലോഗ് സ​െൻറർ ഖത്തർ സംഘടിപ്പിച്ച , ‘ഇസ്‌ലാം പ്രശ്നോത്തരി 2017 ’  സമാപിച്ചു.   സമ്മാനദാന സംഗമത്തിൽ ഇന്ത്യൻ ഇസ്‌ലാമിക് അസോസിയേഷൻ വൈസ്പ്രസിഡൻറ്​  എം.എസ് .എ.റസ്സാഖ്  അധ്യക്ഷത  വഹിച്ചു. ‘വോയ്‌സ്ഓഫ്കേരള’ പ്രോഗ്രാം ഡയറക്ടർ  യതീന്ദ്രൻ മാസ്​റ്റർ മുഖ്യാതിഥിയായിരുന്നു. അറിവി​​െൻറ മാർഗത്തിലുള്ള ഏതൊരു പ്രവർത്തനവും മനുഷ്യനെ  പുരോഗതിയിലേക്ക്  നയിക്കുന്നതാണെന്ന്  അദ്ദേഹം പറഞ്ഞു.  എഫ്,സി,സി. ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി റമദാൻസന്ദേശം നൽകി.ദോഹ ഡയലോഗ് സെന്റർ ജനറൽ കൺവീനർ സലാഹുദ്ധീൻ ചേരാവള്ളി സമാപനപ്രസംഗം നടത്തി.  മത്സരാർത്ഥികളെ പ്രതിനിധീകരിച്ച്‌  എഴുത്തുകാരി ഷീലാ ടോമി,സുനിൽപെരുമ്പാവൂർ,രഞ്ജിത, രമേശ് മഞ്ഞക്കുളം, അനുമോൻ,  രാജേഷ് വർഗീസ് സംസാരിച്ചു. പ്രശ്നോത്തരി കൺവീനർ അബ്ദുൽ വാഹിദ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യതീന്ദ്രൻ മാസ്റ്റർ, എം.എസ്.എ റസ്സാഖ് ,സലാഹുദ്ധീൻ   ചേരാവള്ളി സമ്മാനങ്ങൾ വിതരണം ചെയ്തു.ഫസ്‌ലുറഹ്മാൻ കൊടുവള്ളി സ്വാഗതം പറഞ്ഞു.  മുഹമ്മദ് നസീം ഖുർആൻ പാരായണം നടത്തി.  മത്സരത്തിൽ , സ്മിത ഷൈൻ ഒന്നാം സ്ഥാനവും രഞ്ജിത രണ്ടാം സ്ഥാനവും അനുമോൻ മൂന്നാം സ്ഥാനവും നേടി.    ഒരു പവൻ സ്വർണ നാണയം ,സാംസങ് ടാബ് ,  ലുലു ഗ്രൂപ്പ്  സ്പോൺസർ ചെയ്ത  ലിനോവ ടാബ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിച്ചത്.     ഒരു ദിവസം മൂന്ന് ചോദ്യങ്ങളെന്ന തോതിൽ പതിനഞ്ചുദിവസങ്ങളിലായി 45 ചോദ്യങ്ങളാണ് പ്രശ്നോത്തരിയിലുണ്ടായിരുന്നത്. 126 മത്സരാർഥികളിൽ 83 പേർ മത്സരാവസാനം വരെ നിലകൊണ്ടു. 36 പേർ മുഴുവൻ ശരിയുത്തരമെഴുതി ഒന്നാമതായി. അവരിൽനിന്ന് ആദ്യ മൂന്നു സ്ഥാനക്കാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. മുഴുവൻ ശരിയുത്തരമെഴുതിയ മറ്റുള്ളവർക്ക്‌  പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഇഫ്താറോടെയാണ്  പരിപാടി സമാപിച്ചത്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.