‘ഖത്തര്‍ വനിതാ സമ്മേളന’  പ്രചാരണ പരിപാടികള്‍ തുടരുന്നു

 ദോഹ: മാര്‍ച്ച് മൂന്നിന്  വക്റ സ്പോര്‍ട്്സ് ക്ളബ്ബിലെ ക്യു.എഫ്.എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വനിതാ സമ്മേളന പ്രചാരണത്തിന്‍െറ  ഭാഗമായി ഖത്തറിന്‍െറ വിവിധ ഭാഗങ്ങളില്‍ നാല്പതോളം പൊതുപരിപാടികള്‍   നടന്നു. 
‘സാമൂഹ്യ സംസ്കരണം സ്ത്രീകളിലൂടെ’ എന്ന വിഷയത്തിലൂന്നിക്കൊണ്ട്  ടോക്ക്ഷോ, ഡിബേറ്റ്, നാട്ടുവര്‍ത്തമാനം, ടേബിള്‍ ടോക്ക് എന്നിങ്ങനെ വ്യത്യസ്ത രീതികളിലായി ചര്‍ച്ചകള്‍ നടന്നു. 
 സമൂഹത്തിന്‍െ െപകുതിയും കുടുംബത്തിന്‍െറ തായ്വേരുമായ സ്ത്രീ  ആത്മീയമായും ഭൗതികകമായും വിദ്യാഭ്യാസ സമ്പന്നയായാലേ കുടുംബത്തെയും അത് വഴി സമൂഹത്തെയും സംസ്കരിക്കാന്‍ പ്രാപ്തയാകൂ എന്നും  അതിനവര്‍ ഖുര്‍ആനും പ്രവാചകചര്യയും  പഠിക്കുകയും ജീവിതത്തില്‍ പ്രായോഗികമാക്കുകയും വേണമെന്നും ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നു.  
ഇസ്ലാമിലെ മഹത് വ്യക്തിത്വങ്ങളായ സ്വഹാബി വനിതകള്‍  അത്തരം മാതൃകകളാണെന്നും ചര്‍ച്ച ചെയ്തവര്‍ അഭിപ്രായപ്പെട്ടു. 
മറ്റൊരു പ്രധാന പരിപാടി ‘നവലോകം-സ്ത്രീ-ഇസ്ലാം' എന്ന വിഷയത്തിലെ ക്വിസ് മത്സരമായിരുന്നു .
 ഇസ്ലാമിലെയും ചരിത്രത്തിലെയും ആധുനിക കാലഘട്ടത്തിലെയും പ്രഗത്ഭ വനിതകളുടെ ജീവചരിത്രത്തെ പരിചയപ്പെടുത്തുന്നതും വിജ്ഞാനപ്രദവുമായിരുന്നു ഈ മത്സരം.
 മുസ്ലിം സ്ത്രീകള്‍ക്ക്  ഇസ്ലാം നല്‍കിയ മഹനീയ പദവിയെ കുറിച്ചും, അവളുടെ അവകാശങ്ങളെ കുറിച്ചും ഉദ്ബുദ്ധരാക്കുക, പുതിയ ലോകത്ത് അവള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ എങ്ങിനെയെല്ലാം അവള്‍ പ്രതികരിക്കണം, സമൂഹത്തിന്‍െറെ നന്മക്കായ് മുന്നോട്ടിറിങ്ങുക  എന്നിങ്ങനെയുള്ളതിനെ കുറിച്ചുള്ള  ബോധവത്ക്കരണമാണ്  ഖത്തര്‍ വനിതാ സമ്മേളനം ലക്ഷ്യം വെക്കുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.