ഖത്തര്‍ വനിതാ സമ്മേളനം: സ്വാഗത സംഘം  രൂപവത്ക്കരിച്ചു

ദോഹ: ‘ഇസ്ലാം, സ്ത്രീ ,നവലോകം’ എന്ന തലക്കെട്ടോടു കൂടി  ഖത്തര്‍ വനിതാ സമ്മേളനം നടത്താന്‍ തീരുമാനിച്ചതിന്‍െറ  ഭാഗമായി സ്വാഗത സംഘം  രൂപവത്ക്കരിച്ചു.  മൂവായിരത്തോളം സ്ത്രീകളെ  പങ്കെടുപ്പിച്ചു കൊണ്ടുള്ള വലിയ സമ്മേളനമാണ് ഇസ്ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം മാര്‍ച്ച് മൂന്നിന് സംഘടിപ്പിക്കുന്നത്. നഫീസത്തു ബീവി മുഖ്യ രക്ഷാധികാരിയായിട്ടുളള   യോഗത്തില്‍ വൈസ് ചെയര്‍മാനായി നസീമ ടീച്ചറിനെയും  മെഹ്റുബാന്‍ കെ.സി യെയും ജനറല്‍ കണ്‍വീനരായി സറീന ബഷീറിനെയും അസിസ്റ്റന്‍റ് കണ്‍വീനറായി റജീന നജാത്തിനെയും തെരഞ്ഞെടുത്തു. ത്വയ്യിബ, താഹിറ ഫാറൂഖ്, സുലൈഖ ബഷീര്‍, ഫൗസിയ റഷീദ്, റജീന നജാത്, സൈന മുഹമ്മദ് അലി , നഹിയാ നസീര്‍,  സുനില ജബ്ബാര്‍, നദീറ അഹമ്മദ്, ആമിന അസീസ്, ഷരീഫ അഹമ്മദ്, ഫാത്തിമ സുഹറ, അസ്മ അബ്ദുള്ള, സുമയ്യസുബുല്‍, ഷൈബാന,  എന്നിവരെ വിവിധ വകുപ്പ് കണ്‍വീനര്‍മാരായും റഹ്മത്ത്, നവാല, ഷഫീന സിറാജ്,  നഫ്ല കെ.സി , നിഷ മുസലിഹ്, ഫഹിമ ജലീല്‍, സറീന, ഇലാഹി സബീല, ജഫ് ല, ജസീല അലി, അനി സിയാദ്, സൗദ പി.കെ, ഖമറുന്നിസ സഫൂറ സലിം, ഫര്‍സാന അബ്ദുള്ള, ഫായിസ യൂസുഫ്, എന്നിവരെ അസിസ്റ്റന്‍റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. ഇസ്ലാം ,സ്ത്രീ ,നവലോകം’ എന്ന മഹാ സമ്മേളനത്തിന്‍െറ അതിഥികളായി തവാസുല്‍ യൂറോപ്പിന്‍്റെ ഡയറക്ടറും ഇറ്റാലിയന്‍ എഴുത്തുകാരിയുമായ ഡോ.സബ്രീന   ലെയ്, ജി. ഐ.ഒ. കേരളാ സംസ്ഥാന പ്രസിഡന്‍റ്   റുക്സാനയും പങ്കെടുക്കും. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.