‘എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്' നാളെ തുടങ്ങും

ദോഹ:  ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ‘എക്സ്പാറ്റ്സ് സ്പോര്‍ട്ടീവി’ന് നാളെ തുടക്കമാവും. വക്റ സ്പോര്‍ട്സ് ക്ളബുമായി സഹകരിച്ച് നടക്കുന്ന സ്പോര്‍ട്ടീവില്‍ ഖത്തറിലെ 18 പ്രമുഖ ടീമുകളാണ് പങ്കെടുക്കുക.
ഫെബുവരി 10, 14, 17 തിയ്യതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന നീന്തല്‍ മത്സരത്തോടെയാണ് എക്സ്പാറ്റ് സ്പോട്ടീവിന് തുടക്കമാവുക. 18 ടീമുകള്‍ പങ്കെടുക്കുന്ന നീന്തല്‍ മത്സരം ആസ്പയര്‍ സോണിലെ ഹമദ് അക്വാട്ടിക് സെന്‍ററിലാണ് നടക്കുന്നത്. 
ഷട്ടില്‍ ബാന്‍റ്മെന്‍റണ്‍ ഡബിള്‍സ് ഉച്ചക്ക് 12.30 മുതല്‍ അല്‍സദ്ദിലെ ബാന്‍റ്മെന്‍റണ്‍ ക്വാര്‍ട്ടില്‍ നടക്കും. 
മത്സരത്തിന്‍െറ രണ്ടാം ദിനമായ ഖത്തര്‍ കായിക ദിനത്തില്‍ 30 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരം ലുസൈല്‍ ക്രിക്കറ്റ് ഗ്രൗഡില്‍ നടക്കും. 
സമാപന ദിനമായ ഫെബ്രുവരി 17 ന് വക്റ സ്പോര്‍ട്സ് ക്ളബില്‍  രാവിലെ ഒമ്പത് മുതല്‍  മത്സരങ്ങള്‍ ആരംഭിക്കും.  കള്‍ച്ചറല്‍ ഫോറം വനിതാ വിഭാഗമായ നടുമുറ്റത്തിന് കീഴില്‍ ഉച്ചക്ക് 2.30 മുതല്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ നടക്കും.  
വൈകുന്നേരം 7.30 ന് നടക്കുന്ന സമ്മാനദാനത്തോടെ പരിപാടി സമാപിക്കും. സ്പോട്ടീവ് മാന്വല്‍ പ്രകാശനം കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്നു. 
കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് താജ് ആലുവ, വിവിധ ടീം മാനേജര്‍മാര്‍, കള്‍ച്ചറല്‍ ഫോറം മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്പോട്ടീവ് ചീഫ് കോര്‍ഡിനേറ്റര്‍ അഹമ്മദ് ഷാഫി, സഫീര്‍ എന്നിവര്‍ മാന്വല്‍ വിശദീകരിച്ചു. 
ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ യാസിര്‍.എം. അബ്ദുല്ല സ്വാഗതം പറഞ്ഞു. പഞ്ചഗുസ്തി, നീന്തല്‍ എന്നീ വ്യക്തിഗത ഇനത്തിലും  റിലേ, ഷട്ടില്‍ ബാന്‍റ്മെന്‍റണ്‍ ഡബിള്‍, വോളിബോള്‍, കമ്പവലി, ക്രിക്കറ്റ് എന്നീ ഗ്രൂപ്പ് ഇനങ്ങളിലുമാണ് മത്സരം നടക്കുക. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.