ദോഹ: സുഹൃത്തിെൻറ ചതിയിൽ പെട്ട് ഖത്തർ ജയിലിലായ ഇന്ത്യക്കാരെൻറ കുടുംബത്തിന് നൻമ മനസുകൾ വഴികാട്ടുന്നു. എം.ബി.എ ബിരുദധാരിയും ലണ്ടനിൽ ജോലി പരിചയവുമുള്ള ഹൈദരബാദ് സ്വദേശിനിയുടെ ഭർത്താവാണ് അഞ്ചുവർഷമായി ജയിലിൽ കഴിയുന്നത്. ഇതോടെ ദോഹയിൽ ഇവരുടെ കുടുംബം ദുരിതം തിന്നുകയാണ്. വാടകയിനത്തിലുള്ള ഭീമമായ സംഖ്യ കൊടുക്കാനായില്ലെങ്കിൽ പുറത്തുപോവേണ്ട അവസ്ഥയിലായിരുന്നു ഭാര്യയും ഏഴ്, അഞ്ച്, മൂന്ന് പ്രായത്തിലുള്ള കുഞ്ഞുങ്ങളും.
ഇവരുടെ ദുരിതകഥ ‘ഉമ്മാ, ജയിൽ നിന്ന് ബാപ്പ എന്നു വരും...?’ എന്ന തലക്കെട്ടിൽ നവംബർ 27ന് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നിരവധി േപരാണ് സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നത്.
ദോഹയിലെ ഇലക്ട്രോണിക്സ് കമ്പനിയിലായിരുന്നു യുവാവിെൻറ ജോലി. ഭാര്യക്ക് ജോലിയും സ്ഥിരം വിസയും കിട്ടാനായാണ് അയാൾ ഗുജറാത്തുകാരനായ സുഹൃത്തുമായി ചേർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങുന്നത്. 2010ൽ ഭാര്യയും ഖത്തറിലെത്തി. ഒരു വർഷത്തോളം ബിസിനസ് നല്ല നിലയിൽ മുന്നോട്ട് പോയെങ്കിലും സുഹൃത്ത് ഇവരെ ചതിക്കുകയായിരുന്നു.
ഇടപാടുകാരിൽ നിന്ന് വാങ്ങിയ ലക്ഷങ്ങൾ കൈക്കലാക്കി അയാൾ മുങ്ങിയതോടെ ചെക്കുകൾ മടങ്ങി. ഇടപാടുകാർ കോടതിയെ സമീപിച്ചതോടെ ഭർത്താവ് 2012ൽ ജയിലിലായി. ലക്ഷക്കണക്കിന് റിയാലിെൻറ ചെക്കുകേസായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ കരളുറപ്പോടെ വർഷങ്ങളായി നിയമവഴിയിലാണ് ഭാര്യ. ഹൈദരാബാദിലെ ബന്ധുക്കളിൽ നിന്ന് കടം വാങ്ങി നൽകി കുറെ കേസുകൾ തീർത്തു.
പരാതിക്കാർ ഹാജരാകാതിരുന്നതോടെ കേസുകളുടെ എണ്ണം എട്ടായി ചുരുങ്ങി. കൂനിൻമേൽ കുരുവെന്നോണം ഇവരെ പ്രയാസങ്ങൾ വിടാതെ പിന്തുടർന്നു. യുവതിയുടെയും കുഞ്ഞുങ്ങളുടെയും രേഖകളുടെ കാലാവധി കഴിഞ്ഞു.
ഇതിെൻറ നിയമക്കുരുക്കുകളുമായതോടെ ഇനി പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിലായി കാര്യങ്ങൾ. പലരുടെയും കാരുണ്യത്തിലാണ് കുടുംബം ഇതുവരെ കഴിഞ്ഞിരുന്നത്. ഒരു വർഷത്തിലധികമുള്ള 18,000 റിയാൽ വീട്ടുവാടക കൊടുത്തുതീർത്താലല്ലാതെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. നിയമക്കുരുക്കുകൾ ഒഴിഞ്ഞാൽ എന്തെങ്കിലും ജോലി ശരിയാക്കാമെന്നും ഭർത്താവിെൻറ ബാക്കിയുള്ള സാമ്പത്തിക ബാധ്യത തീർക്കാമെന്നുമുള്ള ആത്മവിശ്വാസമുണ്ട് യുവതിക്ക്. ഭർത്താവിെൻറ മോചനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ പറ്റാത്ത അവസ്ഥയുമാണ്.
‘ഗൾഫ് മാധ്യമം’ വാർത്ത വന്നയുടൻ കൾച്ചറൽ ഫോറവും വനിതാവിഭാഗമായ നടുമുറ്റവും ഇടപെട്ടു. സാധാരണ തൊഴിലാളികളും ബിസിനസുകാരുമടക്കം വിവിധ തുറകളിലുള്ള നിരവധിപേരാണ് ഫോണിലൂടെ കാര്യങ്ങൾ അന്വേഷിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ബിസിനസുകാരൻ കുടുംബത്തിെൻറ വാടക തീർക്കാമെന്ന് ഏറ്റു.
പല സംഘടനകളും വ്യക്തികളും സഹായവാഗ്ദാനം നൽകിയിട്ടുണ്ട്. നിയമസഹായം നൽകാനും ആലോചനയുണ്ട്. കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി അടുത്ത ദിവസം യോഗം ചേരും. വിവരങ്ങൾ അറിയാൻ കൾച്ചറൽ ഫോറം സാമൂഹികസേവന വിഭാഗം സെക്രട്ടറി ടി.കെ. മുഹമ്മദ് കുഞ്ഞിയെ വിളിക്കാം (00974 55989891). വാർത്ത ഇംഗ്ലീഷിലേക്കും ഉറുദുവിലേക്കും പരിഭാഷെപ്പടുത്തി മറ്റ് സംസ്ഥാനക്കാരുടെ ഇടയിലും എത്തിക്കും. കഴിഞ്ഞ ദിവസം കൾച്ചറൽ ഫോറം പ്രവർത്തകർ യുവാവിനെ ജയിലിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.