ദോഹ: പരമ്പരാഗത മത്സരപരിപാടികൾ ഉൾപ്പെടെ വിവിധ കായിക മത്സരങ്ങളുടെ ഉത്സവ പരിപാടി ദഖീറ യൂത്ത് സെൻറർ സംഘടിപ്പിച്ചപ്പോൾ വോളിബോൾ പ്രേമികളായ ഇന്ത്യക്കാരുടെ കൂട്ടായ്മ വോളിഖ് നാലുപേർ ഉൾപ്പെടുന്ന ബീച്ച് വോളിബോൾ ഇനത്തിൽ മൂന്നാം സ്ഥാനവും നാലായിരം റിയാൽ സമ്മാനത്തുകയും കരസ്ഥമാക്കി. ദോഹയിലെ പ്രൊഫഷണൽ താരങ്ങളുൾപ്പെടെ മികച്ച കളിക്കാർ വിവിധ ടീമുകൾക്കായി അണിനിരന്ന ഈ മത്സരത്തിൽ മൊത്തം പതിനാറു ടീമുകൾ ആണ് പങ്കെടുത്തത്. വോളിഖിെൻറ രണ്ടു ടീമുകളെക്കൂടാതെ ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മറ്റു രണ്ടു ടീമുകൾ കൂടി ടൂർണമെൻറിൽ പങ്കെടുത്തിരുന്നു. ദോഹയിലെ അമീർ കപ്പിൽ അടക്കം പങ്കെടുത്ത കളിക്കാർ ഉൾപ്പെടുന്ന പോലീസ് ടീമിനോട് ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ആണ് ഇനായത്ത്, മുഹമ്മദ്, മൻസൂർ വാണിമേൽ, ഷംസീർ, ഫവാസ്, റഷീദ് കെ എസ് എന്നീ കളിക്കാർ അണിനിരന്ന വോളിഖ് എ ടീം പൊരുതി തോറ്റത്. പിന്നീട് ടൂർണമെന്റ് ജേതാക്കളായ ഇതേ പോലീസ് ടീമിനെ തന്നെയായിരുന്നു വോളിഖ് ബി ടീമിന് എതിരാളികളായി ലഭിച്ചത്. ഇവിടെയും സെനഗലിൽ നിന്നുള്ള അതിഥി താരത്തെ ഉൾപ്പെടുത്തി ഇറങ്ങിയ വോളിഖ് ചുണക്കുട്ടികൾ എതിരാളികളെ മൂന്നു സെറ്റിലും വിറപ്പിച്ചു വിട്ടെങ്കിലും പ്രൊഫഷണൽ കളിക്കാർ എന്ന തങ്ങളുടെ ആനുകൂല്യം മുതലാക്കി കലാശക്കളിക്ക് യോഗ്യത നേടി.
മൂന്നാം സ്ഥാനത്തിനായി വോളിഖിന് കിട്ടിയതും നിസ്സാരക്കാരായിരുന്നില്ല. ഗറാഫ ക്ലബ്ബിന്റെ കളിക്കാരെ പക്ഷേ വോളിഖ് കളിക്കാർ നേരിട്ടുള്ള സെറ്റുകൾക്ക് വരിഞ്ഞു കെട്ടി മൂന്നാം സ്ഥാനവും നാലായിരം റിയാൽ സമ്മാനത്തുകയും കൈപ്പിടിയിൽ ഒതുക്കി.
ആഷിക്ക് അഹമദ്, സെബിൻ ജോസഫ്, ഷെരീജ് പനായി, അഫ്സൽ, അബ്ബാസ്, ജാസിം, മുഹമ്മദ്, നാസർ അരൂർ എന്നിവർ വോളിഖ് ടീമിൽ അണിനിരന്നു. ഖത്തർ സ്പോർട്സ് ക്ലബ്ബ് താരങ്ങൾ അണിനിരന്ന യൂത്ത് ക്ലബ്ബ് ടീം ആണ് രണ്ടാം സ്ഥാനക്കാർ. ഖത്തർ വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് അലി ഗാനെം അൽ കുവാരി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.