സ്വദേശിയുടെ കൊലപാതകം: പ്രതികളെ അറസ്​റ്റ്​ ചെയ്​തു

ദോഹ: സ്വദേശിയുടെ  കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്തു.  ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചതാണിക്കാര്യം. 
എന്നാൽ കൂടുതൽ കാര്യങ്ങൾ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. അല്‍ഖോറിലാണ് സ്വേദശി കൊല്ലപ്പെട്ടത്.  ഖത്തറില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ വളരെ അപൂർവ്വമായാണ് സംഭവിക്കുന്നത്.
 അതേസമയം പ്രതികളെ പിടികൂടുേമ്പാഴുള്ള അറിയിപ്പും അപൂർവ്വമാണ്. ജനസംഖ്യ കൂടുകയാണങ്കിലും ക്രമസമാധാന പാലനത്തിൽ അധികൃതർ ശ്രദ്ധ പുലർത്തുന്നത് മൂലം രാജ്യത്തെ കുറ്റകൃത്യങ്ങൾ നേർപകുതിയായി കുറഞ്ഞിരുന്നു.
 കൊലപാതക കേസിലെ പ്രതികളെ പിടികൂടിയതിന് ട്വിറ്ററിൽ ഏറെ പേർ മന്ത്രാലയത്തെ അഭിനന്ദിച്ചിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.