രാജ്യത്തെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകള്‍ക്കും ഏകീകൃത കരാര്‍ നിര്‍ബന്ധമാക്കി

ദോഹ: രാജ്യത്തെ മുഴുവന്‍ ഡ്രൈവിങ് സ്കൂളുകളിലും ഏകീകൃത കരാര്‍ നടപ്പാക്കാന്‍  സാമ്പത്തിക വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കര്‍ശന നിര്‍ദേശം നല്‍കി. 
 ഇതുസംബന്ധിച്ച് കരാറുമായി ബന്ധപ്പെട്ട് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും മന്ത്രാലയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകീകൃത കരാറില്‍ ഡ്രൈവിംഗ് പഠിതാക്കളോട് സ്കൂളുകള്‍ക്കുള്ള ചുമതലകള്‍ വ്യക്തമാക്കിയിരിക്കണം എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.   
നിലവില്‍ ഒമ്പത് ഡ്രൈവിങ് സ്കൂളുകളാണ് രാജ്യത്തുള്ളത്. ഖത്തറിലുള്ള ചില ഡ്രൈവിങ് സ്കൂളുകളുടെ ഭാഗത്ത് നിന്നുണ്ടായ നിയമലംഘനങ്ങളെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഏകീകൃത കരാര്‍ നടപ്പാക്കാനുള്ള  തീരുമാനം ഗവണ്‍മെന്‍് എടുത്തത്. രാജ്യത്തെ ചില ഡ്രൈവിങ് സ്കൂളുകള്‍ ഡ്രൈവിങ് പഠിക്കുന്നവരുടെ അവകാശം ലംഘിച്ചതായി സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്‍െറയും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും  ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചില സ്കൂളുകള്‍ കരാറില്‍ പറഞ്ഞതിനെക്കാളും ഫീസ് ഈടാക്കിയതായും പരാതികളുണ്ടായിരുന്നു. എന്നാല്‍ ഇനി അങ്ങനെ ഉണ്ടായാല്‍ അത്തരം സ്കൂളുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കും. പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്ല്യത്തില്‍ കൊണ്ടുവരാന്‍ ഡ്രൈവിംങ് സ്കൂളുകളും ശ്രമം ആരംഭിച്ചു.  ട്രെയിനിയുടെ പേര്, പഠനത്തിനായുള്ള ഭാഷ, പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങള്‍, ട്രെയിനികളുടെ ചുമതലകളും കടമയും എന്നിവ വ്യക്തമാക്കിയുള്ള കരാര്‍ ചില സ്കൂളുകള്‍ നല്‍കുന്നില്ല എന്നത് ഗൗരവമായ കവര്യങ്ങളാണന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍്റെ ലംഘനമാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.