കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി ക്യു.ടി.എ

ദോഹ: ഖത്തറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ) പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നു. രാജ്യത്തിന്‍െറ കമനീയമായ പ്രകൃതിഭംഗി ആസ്വാദിക്കാന്‍ ലോകമൊട്ടുള്ള ജനതയെ ആകര്‍ഷിക്കുന്നതിനു വേണ്ട എല്ലാ ശ്രമങ്ങളും നടത്താനുള്ള ചിട്ടയായ പദ്ധതികളാണ് ആസൂത്രണം ചെയ്യപ്പെടുന്നത്.

അതുവഴി  മാന്ദ്യത്തിലായിരുന്ന വിനോദസഞ്ചാരമേഖലയെ സജീവമാക്കുമെന്നും ക്യു.ടി.എ. ചീഫ് ടൂറിസം ഡവലപ്മെന്‍്റ് ഓഫീസര്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം അറിയിച്ചു. ഒക്ടോബറില്‍ കപ്പല്‍ വിനോദസഞ്ചാരം തുടങ്ങുന്നതോടെ രാജ്യത്തെ വിനോദസഞ്ചാര മേഖല കൂടുതല്‍ വളര്‍ച്ച പ്രാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. അടുത്തകാലത്തായി ടൂറിസം മേഖലയില്‍ അനുഭവപ്പെടുന്ന മാന്ദ്യത്തെ മറികടക്കാന്‍ കഴിയുമെന്നും ഖത്തര്‍ ടൂറിസം അതോറിട്ടി കരുതുന്നുണ്ട്.  അടുത്തിടെ ഇന്ത്യ, ചൈന, റഷ്യ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിനായി ഓണ്‍ അറൈവല്‍ വിസ അനുവദിച്ചതോടെ സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഓണ്‍ അറൈവല്‍ വിസ നടപടികള്‍ പ്രാബല്യത്തില്‍ വരും.
വിനോദസഞ്ചാര വിപണിയിലെ ഉത്പന്നങ്ങള്‍ വിപുലീകരിക്കുന്നതിനും മേളകള്‍ വര്‍ധിപ്പിക്കുന്നതിനും മേഖലയിലെ വിദഗ്ധരുടെ കാര്യക്ഷമത കൂട്ടുന്നതിനുമാണ് ക്യു.ടി.എ പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്. പൊതു,സ്വകാര്യ മേഖലയിലെ പങ്കാളികള്‍ക്കോപ്പം പുതിയതും വ്യത്യസ്തവുമായി വിനോദ സഞ്ചാര ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന്‍്റെ തിരക്കിലാണെന്നും അല്‍ ഇബ്രാഹിം പറഞ്ഞു.
 ഈ വര്‍ഷം ആദ്യ പകുതിയില്‍ ഖത്തറിലത്തെിയത് 14 ലക്ഷം സന്ദര്‍ശകരാണെന്ന് ക്യു.ടി.എ കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2015 നേക്കാള്‍ ആറ് ശതമാനം കുറവാണിത്.    മേഖലയെ വീണ്ടും സജീവമാക്കുന്നത് വലിയ വെല്ലുവിളിയാണ്.
മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി നിരവധി പുതിയ സംരഭങ്ങളാണ് നടപ്പാക്കുന്നത്.  രാജ്യത്തേക്കുള്ള സന്ദര്‍ശക വിസ നടപടികള്‍ കൂടുതല്‍ ലളിതാമാക്കാന്‍ നടപടി സ്വീകരിക്കും.   ഒക്ടോബറില്‍ 32 കപ്പലുകളിലായി അമ്പതിനായിരത്തിലധികം സന്ദര്‍ശകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.