ദോഹ: തൊഴിലാളി പാര്‍പ്പിട സമുച്ചയങ്ങള്‍ക്കുള്ളില്‍ പുറമെ നിന്നുള്ള ഭക്ഷണശാലകളില്‍ നിന്നുളള ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതും അത് അവിടെ പാചകം ചെയ്ത് ഭക്ഷണശാലകളിലേക്ക് കൊണ്ടുപോകുന്നതും നിയമലംഘനമാണന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നത് ഗുരുതരമായി കാണുകയും സ്ഥാപണനം അടച്ച് പൂട്ടിക്കുന്നതിലേക്കും പിഴയും തടവും ഒക്കെ കിട്ടാവുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ അധികൃതര്‍ അടുത്തിടെ കണ്ടത്തെിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ നജ്മയിലെ തൊഴിലാളി പാര്‍പ്പിട സമുച്ചയത്തിനുള്ളില്‍ പുറമെ നിന്നുള്ള ഭക്ഷണശാലക്ക് വേണ്ടി പാചകം ചെയ്തത് പിടികൂടിയിരുന്നു. ദോഹ നഗരസഭയിലെ ആരോഗ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തിരഹിതമായാണ് പാചകം നടന്നതെന്നും ഇവിടെ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നതും കണ്ടത്തെുകയുണ്ടായി. അകലെയുള്ള ഭക്ഷണാലയങ്ങളിലേക്ക് ഇത്തരത്തില്‍ ഭക്ഷണം പാചകം ചെയ്ത് കൊണ്ടുപോകുമ്പോള്‍ മലിനീകരണം ഉണ്ടാകാനുള്ള വിവിധ സാഹചര്യങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. തൊഴിലാളി പാര്‍പ്പിട സമുച്ചയങ്ങളില്‍ സംഭരണശാല ലഭിക്കുന്നതും പാചകം ചെയ്യാനുള്ള സൗകര്യം കിട്ടുന്നതും കുറഞ്ഞ വാടക കൊടുത്താല്‍ മതിയെന്നതിനാലാണ്. എന്നാല്‍ ഇത് ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ളെന്നാണ് അധികൃതരുടെ തീരുമാനം.
നിയമലംഘനം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കര്‍ശന പരിശോധനയാണ് നഗരസഭ അധികൃതര്‍ തുടരുന്നതും. രാജ്യത്തെ എല്ലാ ഭക്ഷണശാലകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും ഭക്ഷണം പാചകം ചെയ്യന്നതും സൂക്ഷിക്കുന്നതും നിര്‍ദിഷ്ട സ്ഥലങ്ങളില്‍ ശുചിയായി വേണമെന്നും നഗരസഭ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.