കള്‍ച്ചറല്‍ ഫോറം ചെസ്സ്   ടൂര്‍ണമെന്‍റിന് നാളെ തുടക്കം

ദോഹ : കള്‍ച്ചറല്‍ ഫോറം കായികോത്സവം പ്രമാണിച്ച് ചെസ്  ടൂര്‍ണമെന്‍റ് നടക്കും.  നാളെ  രാവിലെ 7:30 ന് കള്‍ച്ചറല്‍  ഫോറം ചെസ്സ് ടൂര്‍ണമെന് 2016 , നുഐജയിലെ  കള്‍ച്ചറല്‍ ഫോറം ഹാളില്‍ തുടക്കം കുറിക്കും. 
മണ്ഡലം, മണ്ഡലം ക്ളസ്റ്റര്‍, ജില്ലാ എന്നീ നിലകളിലുള്ള 16 ടീമുകളാണ് നാല് ഗ്രൂപ്പുകളിലായി ടൂര്‍ണമെന്‍്റില്‍  മാറ്റുരുക്കുന്നത്. ഗ്രൂപ്പ് എ-യില്‍  പത്തനംതിട്ട , തിരുവമ്പാടി , തൃശ്ശൂര്‍, ഇന്‍ഡസ്ട്രിയല്‍  ഏരിയ-അല്‍  മുശാഹര്‍ ടീമുകളും , ഗ്രൂപ്പ് ബി-യില്‍  മലപ്പുറം , പാലക്കാട് , കോട്ടയം, വടകര ടീമുകളും , ഗ്രൂപ്പ് സി-യില്‍ അല്‍ ഖോര്‍ ഏരിയ , കൊടുവള്ളി , കൊല്ലം   തിരുവനന്തപുരം ടീമുകളും , ഗ്രൂപ്പ് ഡി-യില്‍ എറണാകുളം , കണ്ണൂര്‍, കാസര്‍ഗോഡ് , ബേപ്പൂര്‍-കോഴിക്കൊട് ടീമുകളും തമ്മിലാണ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള മാച്ചുകള്‍ നടക്കുന്നത്.
ഖത്തറില്‍ മലയാളി സമൂഹത്തിനിടെയില്‍ കായിക ബോധം വളര്‍ത്തുകയും, ആരോഗ്യമുള്ള സമൂഹത്തിനു വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയും  ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് കള്‍ച്ചറല്‍  ഫോറം കായികോത്സവം സംഘടിപ്പിക്കുന്നത്. ഖത്തറിലെ ബിസ്സിനസ്സ് സ്ഥാപനങ്ങളായ മുഹെല്‍ കണ്‍സള്‍ട്ടിങ് മുഖ്യ പ്രയോജകരും , മെട്രിക്സ് ഇന്‍്റര്‍നാഷണല്‍ , ഓര്‍ബിറ്റ് ട്രാവല്‍ , പ്ളാനറ്റ് ഫാഷന്‍ , ബ്രാഡ്മാ ഗ്രൂപ്പ് , എല്ളോറ ഗ്രൂപ്പ് എന്നിവര്‍ പാര്‍ട്ണര്‍മാരും  ആയി  ടൂര്‍ണമെന്‍്റിനു പിന്തുണ നല്‍കുന്നുണ്ട്. 
ഓരോ ടീമില്‍ നിന്നും ഈരണ്ടു പേരാണ് ടൂര്‍ണമെന്‍്റില്‍  പങ്കെടുക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാത്തിലുള്ള ആദ്യത്തെ എലിമിനേഷന്‍  റൗണ്ട് നാളെ പൂര്‍ത്തിയാക്കാനാണു  ഉദ്ദേശിക്കുന്നത്. 
ചെസ്സ് ടൂര്‍ണമെന്‍്റെ വീക്ഷിക്കുവാനും  പങ്കെടുക്കുന്നവരെ ¤്രപാത്സാഹിപ്പിക്കുവാനും  എല്ലാവരെയും ക്ഷണിക്കുന്നതായും സ്വാഗതം ചെയ്യുന്നതായും കള്‍ച്ചറല്‍  ഫോറം സ്പോര്‍ട്സ് ഫെസ്റ്റിവലിലെന്‍്റെ  ഓര്‍ഗനൈസിങ് കമ്മിറ്റി  ഭാരവാഹികള്‍  അറിയിച്ചു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.