ദോഹ: യൂത്ത് ഫോറത്തിന്‍്റെ കരിയര്‍ അസിസ്റ്റന്‍സ് വിഭാഗമായ കെയര്‍ ആരംഭിച്ച കരിയര്‍ കഫേ ടോക്ക് സീരീസിന് തുടക്കമായി. പേഴ്സണല്‍ ഫിനാന്‍സ് മാനേജ്മെന്‍്റ് എന്ന തലക്കെട്ടില്‍ നടന്ന ടോക്ക് സീരീസിലെ പ്രഥമ പരിപാടി യൂത്ത്ഫോറം വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക ആസൂത്രണത്തിന്‍്റെ പ്രാധാന്യം, നിലവിലെ സാമത്തിക പ്രതിസന്ധികള്‍, എങ്ങിനെ നല്ളൊരു സാമ്പത്തിക നിക്ഷേപം നടത്താം തുടങ്ങിയ വിഷയങ്ങളില്‍ സാമത്തിക വിദഗ്ദന്‍ ഷഹനാസ് നൂറുദ്ദീന്‍, ബിസിനസ് കണ്‍സള്‍ട്ടന്‍്റ് അഡ്വക്കറ്റ് ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെയര്‍ കോഡിനേറ്റര്‍ മുബാറക് മുഹമ്മദ് പരിപാടി നിയന്ത്രിച്ചു.
കെയര്‍ ഡയറക്ടര്‍ മുനീര്‍ ജലാലുദ്ദീന്‍, ഐ.ഐ.എ കേന്ദ്ര സമിതിയംഗം ഡോ: യാസിര്‍ തുടങ്ങിയവര്‍ പരിശീലകര്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. കരിയര്‍ കഫേയുടെ ലോഗോ പ്രകാശനവും നടന്നു. മുബാറക് ശി3453പശാല നിയന്ത്രിചു. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത അന്‍പതോളം പേരാണ് നുഐജയിലെ യൂത്ത്ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കടെുത്തത്.
തൊഴി3453, സാമ്പത്തികാസൂത്രണം, വ്യക്തിത്വ വികസനം, തുടങ്ങിയ വിഷയങ്ങളി3453 വിജയം നേടാ3451 പ്രവാസി യുവാക്ക3454ക്ക് വിദഗ്ധ പരിശീലനം ന3453കലാണു കരിയ3452 കഫെ ടോക്ക് സീരീസിലൂടെ കെയര്‍ ദോഹ ഉദ്ധേശിക്കുന്നത്. എല്ലാ മാസവും ഈ മേഖലകളിലെ വിദഗ്ദരെ പങ്കടെുപ്പിച്ചു കൊണ്ട് ടോക് സീരീസ് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.