???????? ?????????? ???????? ???????????????? ???????????? ????? ????????? ??????????? ????????? ????? ??????? ???????? ????? ???????? ?????? ?????????????? ???????? ?????? ??????????

സഫിയ ഇന്ന് നാട്ടിലേക്ക്;  ടിക്കറ്റ് കൈമാറി

ദോഹ: 12 കൊല്ലമായി നാടു കാണാനാവാതെ ഖത്തറില്‍ കഷ്ടപ്പെട്ട പത്തനം തിട്ട ചിറ്റാല്‍ സ്വദേശി സഫിയ ഇന്നു നാട്ടിലേക്കു മടങ്ങും. 
സഫിയക്ക് ക്വാളിറ്റി ഗ്രൂപ്പ് ഇന്‍്റര്‍നാഷനല്‍ സ്പോണ്‍സര്‍ ചെയ്ത ടിക്കറ്റ് മന്‍സൂറയിലെ സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്കില്‍ വച്ച് ഖത്തറിലെ മാധ്യമ പ്രവര്‍ത്തകന്‍ അന്‍വര്‍ പാലേരി കൈമാറി. ചടങ്ങില്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്‍്റ് സലാം കുന്നുമ്മല്‍, ഹെല്‍പ് ഡസ്കിന്‍്റെ ചുമതലയുള്ള മൊയ്നുദ്ദീന്‍ മുതുവടത്തൂര്‍, സുബൈര്‍ വല്ലപ്പുഴ, ഷൗക്കത്ത് നാദാപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. സഫിയിക്ക് ആവശ്യമായ ധനസഹായവും ക്വാളിറ്റി ഗ്രൂപ്പ് നല്‍കിയിരുന്നു. പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങുന്ന സഫിയക്ക് ആവശ്യമായ രേഖകള്‍ ശരിയാക്കി നല്‍കിയത് സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്കാണ്. 
24 വര്‍ഷം മുമ്പ് വീട്ടു ജോലിക്കാരിയായി ഖത്തറിലത്തെിയ സഫിയ 2004ലാണ് അവസാനമായി കേരളം കണ്ടത്. സാമ്പത്തിക ബാധ്യതയും വിസ പുതുക്കാനുള്ള തടസ്സങ്ങളുമാണ് അവരുടെ നാടും വീടും കാണാനുള്ള സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടിയായത്. മക്കളുടെ വിവാഹത്തിനോ ഭര്‍ത്താവിന്‍്റെ മരണാനന്തര ചടങ്ങുകളിലോ പങ്കടെുക്കാന്‍ അവര്‍ക്കു സാധിച്ചിരുന്നില്ല. 
മാധ്യമങ്ങളിലൂടെ വിവരങ്ങളറിഞ്ഞ ക്വാളിറ്റി ഗ്രൂപ്പ് ഇന്‍്റര്‍നാഷനല്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര സഹായ വാഗ്ദാനവുമായി രംഗത്തത്തെുകയായിരുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.