ദോഹ: രാജ്യത്ത് സപ്തംബര്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കും. ഇക്കാലയളവില്‍ അനധികൃത താമസക്കാര്‍ രാജ്യം വിടുകയോ അവരുടെ താമസ രേഖകള്‍ ശരിപ്പെടുത്തുകയോ ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണ് ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങള്‍ക്ക് നല്‍കിയത്. രാജ്യത്ത് നിന്ന് അനധികൃത താമസക്കാരെ പൂര്‍ണമായി ഒഴിവാക്കുന്നതിന്‍്റെ മുന്നോടിയായാണ് ഈ നടപടി. സ്വന്തം സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ തൊഴിലെടുകുന്നവര്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് തങ്ങളുടെ ഇഖാമ മാറ്റുകയോ ആറ് മാസത്തെ തൊഴിലെടുക്കാനുള്ള അനുമതി വാങ്ങിയിരിക്കുകയോ ചെയ്യണം. ഇഖാമ ഉണ്ടെന്ന് കരുതി എവിടെയും തൊഴിലെടുക്കാമെന്ന ധാരണ തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന തൊഴില്‍ നിയമം അനുസരിച്ച് ഇഖാമ അനുവദിച്ച തൊഴിലുകടമയുടെ കീഴിലല്ലാതെ തൊഴിലെടുത്താല്‍ തൊഴിലിനുവെച്ച കമ്പനിയും പുറത്ത് പോകാന്‍ അനുവദിച്ച കമ്പനിയും വലിയ പിഴ ഒടുക്കേണ്ടി വരും. പൊതു മാപ്പ് അവസരം ഉപയോഗപ്പെടുത്തി രേഖകള്‍ ശരിപ്പെടുത്താന്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നിരവധി തവണ ഇക്കാലയളവില്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വകുപ്പ് മേധാവി വ്യക്തമായ സൂചനയാണ് നല്‍കിയത്. അനധികൃത താമസക്കാരെ പിടികൂടാനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കിരുന്നു.
വിസ കാലാവധി കഴിഞ്ഞവര്‍, വിസിറ്റ് വിസയില്‍ വന്ന് കാലാവധി അവസാനിച്ചിട്ടും തിരിച്ച് പോകാത്തവര്‍, മറ്റ് വിസകളില്‍ വന്ന് തിരിച്ച് പോകാത്തവര്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക പിഴയില്ലാതെ മടങ്ങിപ്പോകാനുള്ള അവസാന അവസരമാണ് നാളെ.
മൂന്ന് മാസം നീണ്ട് നിന്ന പൊതു മാപ്പില്‍ ഇതുവരെ പതിനായിരത്തോളം ആളുകള്‍ ഉപയോഗപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 85 ശതമാനം അനധികൃത താമസക്കാര്‍ ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന നിഗമനത്തിലാണ് ആഭ്യന്തര വകുപ്പ്.
ബാക്കി വരുന്ന പതിനഞ്ച് ശതമാനത്തെ പിടികൂടാന്‍ പ്രയാസമുണ്ടാകില്ലയെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മാത്രമല്ല പിടികൂടുന്നവരെ രാജ്യത്തെ ശിക്ഷാ നിയമം അനുസരിച്ച് കോടതിയില്‍ ഹാജറാക്കി നിയമ നടപടി സ്വീകരിക്കുമെന്ന് ശക്തമായ മുന്നറിയിപ്പും സെര്‍ച്ച് ആന്‍റ് ഫോളോ അപ്പ് വിഭാഗം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ വിവിധ മാര്‍ക്കറ്റുകളിലും ആളുകള്‍ തിങ്ങി കൂടുന്ന സ്ഥലങ്ങളിലും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.