ദോഹ: ഖത്തര്‍ കേരളീയം സാംസ്കാരികോല്‍സവത്തിന്‍െറ ഭാഗമായി എഫ്.സി.സി ചര്‍ച്ചാവേദി സംഘടിപ്പിക്കുന്ന സാംസ്കാരിക പണിപ്പുരക്ക് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ നേതൃത്വം നല്‍കും. നവ ലോക വെല്ലുവിളികളെ സാംസ്കാരിക ഉള്ളടക്കത്തോടെ നേരിടാന്‍ പ്രവാസി സമൂഹത്തെ സജ്ജമാക്കുക എന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നതെന്ന സംഘാടകര്‍ അറിയിച്ചു.
എഫ്.സി.സി മുന്‍ വര്‍ങ്ങളില്‍ ഐ.എം.എഫുമായി സഹകരിച്ച് നടത്തിയ മാധ്യമ ശില്‍പശാല, കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് നടത്തിയ അക്ഷരപ്രവാസം തുടങ്ങിയ പരിപാടികളുടെ തുടര്‍ പ്രവര്‍ത്തനമായാണ് പണിപ്പുരയൊരുക്കുന്നത്.
സാംസ്കാരിക ദേശീയത സത്യവും മിഥ്യയും, പ്രവാസി മൂലധനവും കേരളീയ സാംസ്കാരിക പൊതു മണ്ഡലവും, പ്രവാസി സമൂഹം: വായന എഴുത്ത്, ഫാസിസകാലത്തെ ബഹുസ്വര ഇടങ്ങള്‍, ഗുരുവിന്‍്റെ വിചാരലോകം-ഒരു സംവാദം എന്നീ തലവാചകങ്ങളിലായാണ് പണിപ്പുര നടക്കുക. നവംബര്‍ 14ന് മുമ്പായി പണിപ്പുരയിലേക്കുള്ള പ്രബന്ധങ്ങള്‍ എഫ്.സി.സി ഓഫീസിലത്തെിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ സാംസ്കാരിക പണിപ്പുരയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:70470705, 66154525, 66572518 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.