നോട്ട് പിന്‍വലിക്കല്‍, ട്രംപ് ചര്‍ച്ചകളില്‍ മുഴുകി ഇന്ത്യന്‍ പ്രവാസലോകം

ദോഹ: ഇന്ത്യയിലെ 500,1000 കറന്‍സി നോട്ട് പിന്‍വലിക്കലിന്‍െറ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയിലേക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ഫലം കൂടി വന്നതോടെ രണ്ടിനെയും കൂട്ടിയിണക്കിയുളള പ്രവാസികളുടെ വിലയിരുത്തുകളും അഭിപ്രായ പ്രകടനങ്ങളുമാണ് എങ്ങും. സാധാരണ നിലയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം മലയാളികളെ നേരിട്ട് ബാധിക്കുന്ന വിഷയമൊന്നുമല്ളെങ്കിലും പ്രവാസലോകത്ത് അങ്ങനെ അല്ല. അതിനാലാണ് സജീവമായ ചര്‍ച്ചകള്‍ക്ക് ഇതും കാരണമാകുന്നത്. 
ചൊവ്വാഴ്ച വൈകുന്നേരത്തോടെ നാട്ടില്‍ 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നത് അറിഞ്ഞ് മണിഎക്സ്ചേഞ്ചുകളിലേക്ക് ഓടുകയായിരുന്നു ഇന്ത്യക്കാരില്‍ പലരും.  നാട്ടില്‍ നിന്നും വരുമ്പോഴും മറ്റുമായി കരുതിയിരുന്ന 500,1000 നോട്ടുകള്‍ മാറ്റിയെടുക്കുക ആയിരുന്നു  ലക്ഷ്യം. എന്നാല്‍ ആദ്യം വന്നവര്‍ക്ക് നോട്ടുകള്‍ മാറ്റിലഭിച്ചെങ്കിലും വന്‍ക്യൂ ആയതോടെ മണി എക്സ്ചേഞ്ചുകളിലും നോട്ടുകള്‍ മാറ്റികൊടുക്കാന്‍ കഴിയില്ല എന്നറിയിച്ച് ബോര്‍ഡുകള്‍ വെച്ചു. ഇതോടെ തങ്ങളുടെ കൈകളിലുള്ള പണം എന്ത് ചെയ്യണമെന്നറിയാതെയായി പലരും. 
ഇന്നലെയും വിവിധ മണി എക്സ്ചേഞ്ചുകളില്‍ തങ്ങളുടെ കൈകളിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയുമോ എന്നുള്ള അന്വേഷണങ്ങളായിരുന്നു കൂടുതലും. അയ്യായിരവും പതിനായിരവും ഒക്കെ കൈയിലുള്ള ധാരാളം പേരുണ്ടന്നാണ് ഫോണ്‍കോളുകളില്‍ നിന്ന് വ്യക്തമായതെന്ന് വിവിധ മണി എക്സേഞ്ച് ഉദ്യോഗസ്ഥര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇത്തരത്തില്‍ വിളിച്ച ആളുകളോട് തങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലായെന്ന കേന്ദ്രഗവണ്‍മെന്‍റിന്‍െറ നിലപാട് വ്യക്തമാക്കി കൊടുത്തതായി ‘അല്‍ ദാര്‍’ എക്സ്ചേഞ്ച് ട്രഷറി മാനേജര്‍ പ്രദീപ് ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. അതിനൊപ്പം തങ്ങളുടെ വിവിധ ബ്രാഞ്ചുകളില്‍ നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണം കൂടിയതായും അദ്ദേഹം വ്യക്തമാക്കി. ത
ങ്ങളുടെ ബ്രാഞ്ചുകളില്‍ ഇന്നെലയും ഇന്നുമായി  500, 1000 നോട്ടുകള്‍ മാറ്റിയെടുക്കുമോ എന്ന അഭ്യര്‍ഥനയുമായി ധാരാളം പേര്‍ എത്തിയതായി  ഖത്തറിലെ ഇസ്ലാമിക് എക്സ്ചേഞ്ച് കമ്പനി  ജനറല്‍ മാനേജര്‍ യൂസഫ് പി. ഹമീദ് പറഞ്ഞു. എന്നാല്‍ നോട്ട് എടുക്കാന്‍ കഴിയാത്ത കാര്യം പറയുമ്പോള്‍ ചിലര്‍ പകുതി വില തന്നാല്‍ മതിയെന്നാണ് പറയുന്നതെന്നും സാധാരണക്കാരാണ് ഇതില്‍ കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍െറ പിന്‍വലിക്കല്‍ തീരുമാനം ഉചിതമാണന്നും ബാങ്കുകള്‍ വഴിയുള്ള പണം സൂക്ഷിക്കലാണ് നല്ലതെന്ന്  ബോധ്യപ്പെടുത്തുന്നതാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഇതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ആയി ട്രംപ് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത വന്നയുടന്‍ അത് ഡോളറിന്‍െറ മൂല്ല്യത്തെയും ഓഹരി രംഗത്തെയും അത് എങ്ങനെ ബാധിക്കും എന്നായി ചര്‍ച്ചകള്‍. അത് ഇന്ത്യന്‍ രൂപയുടെ മൂല്ല്യത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്കയും ഉയര്‍ന്നു. 
ചൊവ്വാഴ്ച്ച രാത്രിയില്‍  ഒരു ഡോളറിന് ഇന്ത്യന്‍ രൂപയുടെ മൂല്ല്യം 66.72 രൂപ എന്ന നിലക്കായിരുന്നു. ഇന്നലെ രാവിലെ അത് തെല്ല് ഉയര്‍ന്ന് 66.80 രൂപയായി. 
എന്നാല്‍ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ അത് 66.44 ആയി താഴ്ന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്ല്യം കൂടുകയും അതേസമയം എക്സ്ചേഞ്ച് റേറ്റ് കുറയുകയും ചെയ്യുമോ എന്ന ആശങ്കയിലാണ് പ്രവാസികളില്‍ പലരും. 
എക്സ്ചേഞ്ച് റേറ്റ് കുറഞ്ഞാല്‍ സാധാരണര്‍ക്ക് അത് വിഷമകരമായിരിക്കും. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ രൂപയുടെ മൂല്ല്യത്തിന്‍െറ ഫലമറിയാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.