റമദാനില്‍ 400 ഉല്‍പന്നങ്ങള്‍ക്ക് വില കുറയും

ദോഹ: റമദാന്‍ വ്രതത്തിന് മുന്നോടിയായി 400ലധികം ഭക്ഷ്യ ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ വിലകുറച്ചു. നിത്യോപയോഗ ഉല്‍പന്നങ്ങളുടെ അടിസ്ഥാന വില നിശ്ചയിച്ച് കഴിഞ്ഞ ദിവസം വാണിജ്യമന്ത്രാലയം ഉത്തരവിറക്കി. വില നിര്‍ണയവുമായി ബന്ധപ്പെട്ട്  2016ലെ രണ്ടാം മന്ത്രാലയ ഉത്തരവാണിത്. ഇന്ന് മുതല്‍ റമദാന്‍ മാസം കഴിയുന്നത് വരെ മന്ത്രാലയം നിശ്ചയിച്ച വിലയായിരിക്കും ഈ ഉല്‍പന്നങ്ങള്‍ക്ക്. 
തഹീന്‍, പഞ്ചസാര, അരി, മക്രോണി, ഹരീസ്, എണ്ണ, പാല്‍ തുടങ്ങി റമദാന്‍ മാസത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷ്യ ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ വിലയാണ് മന്ത്രാലയം പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ വില പ്രകാരം രണ്ട് ലിറ്റര്‍ അല്‍ മറായി ഫ്രഷ് മില്‍ക്കിന് 10 റിയാല്‍ ആണ് വില. 1.75 ലിറ്റര്‍ നദ ഫ്രഷ് മില്‍ക്കിന് 8.50 ആണ്. അഞ്ച് കിലോയുടെ പഞ്ചാബ് ഗാര്‍ഡന്‍ ബസുമതി അരി പാക്കറ്റ് 25.75 റിയാലിന് ലഭിക്കും. സണ്‍വൈറ്റ് അരിക്ക് 33.75 റിയാലും ക്ളിയോപാട്ര ഈജിപ്ഷ്യന്‍ അരിക്ക് 27.75 റിയാലുമാണ് വില. 10 കിലോ ടില്‍ഡ ബസുമതി അിക്ക് 129 റിയാലാണ്. 20 കിലോ ഇന്ത്യ ഗേറ്റ് ബസുമതി അരിക്ക് 247.75 റിയാല്‍, 40 കിലോ ഖോരി ഇന്ത്യന്‍ അരി 227 റിയാല്‍, 40 കിലോ മുഹമ്മദ് ബസുമതി അരി 196 റിയാല്‍, 40 കിലോ അബുക്കാസ് നമ്പര്‍ വണ്‍ അരി 185 റിയാല്‍ എന്നിങ്ങനെയാണ് അരിയുടെ വിലനിലവാരം. ശീതീകരിച്ചതും ഫ്രഷുമായ വിവിധ ബ്രാന്‍ഡ് ചിക്കന്‍ ഇനങ്ങള്‍ക്കും വില കുറയുന്നുണ്ട്. സാദിയ ചിക്കന്‍ ഒരു കിലോഗ്രാമിന് 12.50 ആണ് വില. 
സര്‍ക്കാറിന്‍െറ ഉത്തരവില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട അതോറിറ്റിയെ വിവരമറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. 
എല്ലാ വര്‍ഷവും റമദാനില്‍ മന്ത്രാലയത്തിന്‍്റെ ഭാഗത്ത് നിന്നും ഉപഭോക്താക്കള്‍ക്ക് അനുകൂലമായ വില നിര്‍ണയ ഉത്തരവ് ഇറങ്ങാറുണ്ട്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടത്തുന്നവര്‍ക്ക് ഉപഭോകൃത സംരക്ഷണം നിയമലംഘത്തിനുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. 
റമദാനില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ ദുരീകരിക്കുന്നതിനും പ്രയാസമനുഭവിക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ റമദാന്‍ മാസത്തില്‍ ജീവിക്കുന്നതിനും സാധ്യമാക്കുകയാണ് ഇതു കൊണ്ട് ലക്ഷ്യമാക്കുന്നത്. 
രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീര 1437 ഉല്‍പന്നങ്ങള്‍ക്ക് റമദാന്‍ വിലക്കുറവ് പ്രഖ്യാപിച്ചു. ഹിജ്റ 1437ാമത്തെ വര്‍ഷത്തോട് ഐക്യദാര്‍ഢ്യമെന്ന നിലയിലാണ് 1437 ഉല്‍പന്നങ്ങളുടെ വില കുറക്കാന്‍ അല്‍മീര തീരുമാനിച്ചത്. 
കമ്പനിയുടെ 35 ബ്രാഞ്ചുകളിലും ഹയാത്ത് പ്ളാസയിലെ ഹൈപര്‍ മാര്‍ക്കറ്റിലും റമദാന്‍ അവസാനം വരെ ഈ ആനുകൂല്യം പ്രാബല്യത്തിലുണ്ടാകും. 1437 ഉല്‍പന്നങ്ങളിലും റമദാന്‍ ഓഫര്‍ വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ പതിക്കുന്നതാണ്. കൂടാതെ സാമ്പത്തിക-വാണിജ്യ മന്ത്രാലയം വില നിശ്ചയിച്ച 400 ഉല്‍പന്നങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.